കൂടുതൽ പെൻഷൻ ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക;ഇനിയൊരു അവസരം ഉണ്ടാകില്ല;അവസാന തീയതി പ്രഖ്യാപിച്ചു

PENSION

എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ശമ്പളത്തിന്‌ ആനുപാതികമായി ഉയർന്ന പെൻഷന്‌ ലഭിക്കാനുള്ള സമയപരിധി നീട്ടി ഇപിഎഫ്ഒ . പുതിയ അറിയിപ്പ് പ്രകാരം ജൂലൈ 11 നകം ജോയിന്റ്‌ ഓപ്‌ഷൻ സമർപ്പിക്കണം. ഓപ്‌ഷൻ സമർപ്പിക്കാനുള്ള അവസാന അവസരമാണിതെന്ന് ഇപിഎഫ്ഒ അറിയിച്ചു.

Also Read:“ആളുകൾ തിയറ്ററുകൾ അടിച്ചുതകർക്കാത്തത് ഭാഗ്യം”; ആദിപുരുഷിനെതിരെ അലഹബാദ് ഹൈക്കോടതി

കൂടുതൽ പെൻഷൻ ലഭിക്കാനായി, https://unifiedportalmem.epfindia.gov.in/memberinterface/ എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത് . ഈ ലിങ്കിൽ കാണുന്ന  ‘പെൻഷൻ ഓൺ ഹയർ സാലറി’ എന്ന ടാബിലാണ് ക്ലിക്ക് ചെയ്യേണ്ടത്. ശേഷം അതിൽ പറയുന്ന എല്ലാ കാര്യങ്ങളും പൂർത്തിയാക്കണം.ഇപിഎഫ്ഒയുടെ മെമ്പർ സേവാ പോർട്ടലിലാണ് ലിങ്ക് ലഭ്യമാകുക. ജീവനക്കാർ യുഎഎനും(യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ) റിട്ടയേർഡ് ജീവനക്കാർ പിപിഒയുമാണ് (പെൻഷൻ പേയ്‌മെന്റ് ഓർഡർ) നൽകേണ്ടത്. കൂടാതെ ആധാർ നമ്പറും പേരും ജനന തീയതിയും ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറും നൽകണം.

Also Read:കാര്യവട്ടത്ത് പ്രധാന മത്സരങ്ങളില്ല; ലോകകപ്പ് സമ്പൂർണ മത്സരക്രമം

2014 സെപ്റ്റംബര്‍ ഒന്നിനുശേഷം ജോലിയില്‍ തുടരുന്നവര്‍ക്കും വിരമിച്ചവര്‍ക്കും ഉയര്‍ന്ന പെന്‍ഷനായി അപേക്ഷിക്കാൻ കഴിയും. ജൂൺ 26 വരെയായിരുന്നു ഓപ്‌ഷൻ സമർപ്പിക്കാനായി നേരത്തെ അനുവദിച്ചിരുന്ന സമയപരിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News