എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പലിശ നിരക്ക് 8.15% ആയി വര്‍ദ്ധിപ്പിച്ചു

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പലിശനിരക്കില്‍ നേരിയ വര്‍ദ്ധനവ് വരുത്തിയതായി സോഴ്‌സുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ അതേ പലിശനിരക്ക് തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് 0.05% വര്‍ദ്ധനവ് വരുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട് വരുന്നത്. 2021-22 വര്‍ഷത്തില്‍ 8.10% ആയിരുന്നു പലിശനിരക്ക്.

നിലവിലെ പലിശനിരക്ക് നോട്ടിഫൈ ചെയ്തതിന് ശേഷം മാത്രമേ ഇപിഎഫ്ഒ പലിശനിരക്ക് നിലവിലെ നിക്ഷേപങ്ങള്‍ക്ക് പ്രാവര്‍ത്തികമാക്കുകയുള്ളു. ഇങ്ങനെ നോട്ടിഫൈ ചെയ്യുന്ന പലിശനിരക്ക് വോളണ്ടറി പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കും ബാധകമാണ്. ഇപിഎഫ് അക്കൗണ്ടുകള്‍ ഒഴിവാക്കപ്പെട്ട ട്രസ്റ്റിലുള്ള ജീവനക്കാര്‍ക്കും അവരുടെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ലഭിക്കും.

മാസശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്കുള്ള നിര്‍ബന്ധിത നിക്ഷേപമാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്. ജീവനക്കാരന്റെ മാസ ശമ്പളത്തിന്റെ 12%മാണ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലേക്ക് പോകുക. ഇത്രയും തുക തൊഴിലുടമയും അടക്കണം. ഇതിന്റെ 3.67% ജീവനക്കാരന്റെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്കും ബാക്കി 8.33% എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേയ്ക്കുമാണ് നിക്ഷേപിക്കപ്പെടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News