ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വീണ്ടും വമ്പന്‍ തോല്‍വി. തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ലീഗ് ചാമ്പ്യന്‍മാര്‍ ഏറ്റുവാങ്ങിയത്. ടോട്ടനം ആണ് 4-0ന് സിറ്റിയെ തകര്‍ത്തത്. ഇതോടെ ഹോം ഗ്രൌണ്ടില്‍ 52 അപരാജിത മത്സരം എന്ന റെക്കോര്‍ഡും സിറ്റിക്ക് നഷ്ടപ്പെട്ടു.
ഇതോടെ പെപ് ഗാര്‍ഡിയോളയുടെ ഈ സീസണിലെ തന്ത്രങ്ങളെല്ലാം വിഫലമാകുകയാണ്. ആദ്യ പകുതിയുടെ ഏഴ് മിനിറ്റിനുള്ളില്‍ ജെയിംസ് മാഡിസണ്‍ രണ്ട് തവണ വല ചലിപ്പിച്ചു പെഡ്രോ പോറോ തന്റെ മുന്‍ ക്ലബിന്റെ മുറിവുകളില്‍ ഉപ്പ് പുരട്ടുകയും ബ്രണ്ണന്‍ ജോണ്‍സണ്‍ പരാജയം പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ ആഴ്ചയാണ് പെപിന്റെ കരാര്‍ സിറ്റി 2027 വരെ നീട്ടിയത്.
Read Also: ഐപിഎല്‍ മെഗാ ലേലം: സമയം, നിയമങ്ങള്‍.. അറിയേണ്ടതെല്ലാം
അതിനിടെ. മറ്റൊരു മത്സരത്തില്‍ ലൈസസ്റ്ററിനെ ചെല്‍സിയും നോട്ടം ഫോറസ്റ്റിനെ ആഴ്‌സണലും ബോണെമൗത്തിനെ ബ്രൈറ്റനും ഫുള്‍ഹാമിനെ വോള്‍വ്‌സും പരാജയപ്പെടുത്തി. ആസ്റ്റണ്‍ വില്ല- ക്രിസ്റ്റല്‍ പാലസ്, എവര്‍ട്ടണ്‍ ബ്രെന്റ്‌ഫോര്‍ഡ് മത്സരങ്ങള്‍ സമനിലയിലായി. ലീഗ് പട്ടികയില്‍ 28 പോയിന്റുമായി ലിവര്‍പൂള്‍ ആണ് ഒന്നാമത്. 23 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും 22 പോയിന്റുമായി ചെല്‍സി മൂന്നാമതുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here