ഭർത്താവ് സ്വന്തമായി സമ്പാദിക്കുന്ന സ്വത്തിലും ഭാര്യയായ വീട്ടമ്മക്ക് തുല്യാവകാശം; വീട്ടിലെ അവരുടെ അധ്വാനം അവഗണിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

ഭർത്താവ് സമ്പാദിക്കുന്ന സ്വത്തിൽ ഭാര്യയായ വീട്ടമ്മയ്ക്ക് തുല്യാവകാശം, അവരുടെ അധ്വാനം അവഗണിക്കാനാകില്ല: മദ്രാസ് ഹൈക്കോടതി. ഭർത്താവിന്റെ മരണശേഷം സ്വത്തിൽ അവകാശം ഉന്നയിച്ചു കമ്ശാല അമ്മാൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ നേടിയ സ്വത്തിലും ഭാര്യയായ വീട്ടമ്മക്ക് തുല്യാവകാശമെന്നാണ് കോടതിയുടെ നിരീക്ഷണം. അവധി പോലുമില്ലാതെയുള്ള വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read : 1983 ലോർഡ്സിലെ ലോകകപ്പ് വിജയം മാറ്റിമറിച്ച ഇന്ത്യയുടെ കായികജാതകം

ഒരേ സമയം ഡോക്ടറിന്റെയും അക്കൗണ്ടന്റിന്റെയും മാനേജരുടേയും ജോലി വീട്ടമ്മ ചെയ്യുന്നുണ്ട്. ഒരു തരത്തിലും വിലമതിക്കാനാകാത്തതാണ് ഈ അധ്വാനം. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉപേക്ഷിച്ച് ഒരുദിവസം പോലും വിശ്രമിക്കാതെ, കുടുംബത്തിനായി അധ്വാനിക്കുന്ന വീട്ടമ്മക്ക് അവസാനം ഒരു സാമ്പാദ്യവുമില്ലാതെ വരുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Also Read: ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവം, സിവില്‍ പൊലീസ് ഓഫീസര്‍ റിമാന്‍ഡില്‍

അമ്മാളിനെയും കുടുംബത്തെയും നാട്ടിലാക്കി 11 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്ത് താൻ സമ്പാദിച്ച സ്വത്ത്, ഭാര്യ സ്വന്തം പേരിലാക്കിയെന്ന് കാണിച്ചു ഭർത്താവ് കണ്ണൻ വർഷങ്ങൾക്ക് മുൻപ് കേസ് നൽകിയിരുന്നു. ഈ കേസിൽ കണ്ണന് അനുകൂലമായുള്ള കീഴ്കോടതി വിധിക്കെതിരായ അപ്പീലിലാണ് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്. വീട്ടമ്മയായ ഭാര്യയുടെ ത്യാഗവും സമർപ്പണവും കാരണമാണ് ഭർത്താവിന് വിദേശത്ത് പോയി പണം സമ്പാദിക്കാൻ കഴിഞ്ഞതെന്ന് കോടതി പറഞ്ഞു. സ്വത്തു ഭർത്താവിന്റെ മാത്രം പേരിലാണെങ്കിലും, രണ്ടു പേരുടെയും അധ്വാനത്തിലൂടെയാണ് അത് നേടിയതെന്ന് കരുതണമെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News