സമത്വം വീട്ടില്‍ നിന്ന് തുടങ്ങണമെന്ന നല്ലപാഠമേകുന്ന, മൂന്നാം ക്ലാസിലെ മലയാള പാഠപുസ്‌തകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. അടുക്കള ജോലികൾ എല്ലാവരും ഒരുമിച്ച് ചെയ്യേണ്ടതാണെന്ന് ഓർമിപ്പിക്കുന്നതാണ് പാഠഭാഗം. സംസ്ഥാന സിലബസിലെ പാഠഭാഗമാണ് ഇക്കാര്യം കുട്ടികളിലേക്കെത്തിക്കുന്നത്.
അടുക്കളയിലെ പണികളില്‍ അമ്മയും അച്ഛനും കുട്ടികളും ഇടപെടുന്ന ചിത്രം ഉള്‍പ്പെടുത്തിയ പേജാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള, ചിത്രം നോക്കൂ.’ – എന്ന തലക്കെട്ടോടെയാണ് പാഠപുസ്‌തകത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയത്.
ALSO READ |അതിശക്തമായ മഴയ്ക്കുള്ള സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
‘എന്തെല്ലാം പണികളാണ് അടുക്കളയില്‍ നടക്കുന്നത് ?, വീട്ടിലെ കാര്യങ്ങള്‍ കൂടെ ഓര്‍മിച്ച് പറയൂ എന്നതടക്കമുള്ള ചോദ്യങ്ങളും ഈ പേജില്‍ കാണാം. ഈ ചോദ്യത്തിന് പുറമെ മറ്റ് മൂന്ന് പ്രധാന ചോദ്യങ്ങള്‍ കൂടെയുണ്ട്. ‘അടുക്കളയില്‍ എന്തല്ലാം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട് ?, അടുക്കളപ്പണിയുമായി ബന്ധപ്പെട്ട് എന്തൊക്കെ വാക്കുകളും പ്രയോഗങ്ങളും നിങ്ങള്‍ക്ക് കണ്ടെത്താനാവും ?, കണ്ടെത്തിയവ ഉള്‍പ്പെടുത്തി കുറിപ്പ് തയ്യാറാക്കൂ ‘- എന്നിങ്ങനെ പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും പാഠപുസ്‌തകത്തിലുണ്ട്.
അടുക്കള ജോലികൾ സ്ത്രീകൾ മാത്രം ചെയ്യേണ്ടതാണെന്ന പരമ്പരാഗത ബോധത്തെ കുട്ടികളിൽ നിന്ന് തുടച്ചുനീക്കുന്നതാണ് ചിത്രമുൾപ്പെടെയുള്ള പാഠഭാഗം. കുട്ടിക്കാലം മുതൽ ഈ നല്ല ബോധം മനസിൽ ഉറപ്പിക്കുന്ന പാഠഭാഗത്തെ ഇരുകൈയും നീട്ടിയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here