വിജയത്തിളക്കത്തില്‍ ഇന്ദ്രന്‍സ്; തുല്യതാപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

indrans

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന നാലാം തരം തുല്യതാ കോഴ്‌സിന്റെയും (16-ാം ബാച്ച്) ഏഴാം തരം തുല്യതാ കോഴ്‌സിന്റെയും (17-ാം ബാച്ച്) പരീക്ഷാഫലം പ്രഖ്യാപിച്ചു.

നാലാം തരം തുല്യതാകോഴ്‌സില്‍ ആകെ രജിസ്റ്റര്‍ ചെയ്ത 970 പേരില്‍ 487 പരീക്ഷയെഴുതിയത്. ഇവരില്‍ 151 പുരുഷന്മാരും 336 സ്ത്രീകളുമാണ്. 476 പേര്‍ വിജയിച്ചു.വിജയിച്ചവരില്‍ 150 പുരുഷന്മാരും 326സ്ത്രീകളും ഉള്‍പ്പെടും. ഏഴാം തരം തുല്യതാകോഴ്‌സില്‍ ആകെ രജിസ്റ്റര്‍ ചെയ്തവര്‍1604 ആണ്.

Also Read : പാലക്കാട് വ്യാജ വോട്ട് പരാതി; ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി

1043പരീക്ഷ എഴുതി. 1007 പേര്‍ വിജയിച്ചു.വിജയിച്ചവരില്‍ 396 പുരുഷന്മാരും 611 സ്ത്രീകളും ഉള്‍പ്പെടും. തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ ഏഴാം തരം തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രന്‍സ് 500 ല്‍ 297 മാര്‍ക്ക് നേടി വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News