ബിരിയാണിയെ വെല്ലും ഇറച്ചി ചോറ്; എളുപ്പത്തിൽ വീട്ടിൽ ഇങ്ങനെ ഉണ്ടാക്കി നോക്കു

ഇറച്ചി ചോറ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…

ചേരുവകള്‍:
01) ബീഫ് – 1 കിലോ
02) ബസ്മതി അരി – 1 കിലോ
03) സവാള – 4 എണ്ണം അരിഞ്ഞത്
04) തക്കാളി – 3 എണ്ണം അരിഞ്ഞത്
05) പച്ചമുളക് – 6 എണ്ണം (ചെറുതായി അരിഞ്ഞത്)
06) ഇഞ്ചി – ഒരു വലിയ കഷ്ണം ചതച്ചത്
07) വെളുത്തുള്ളി – 8 അല്ലി ചതച്ചത്
08) മല്ലിയില – ആവശ്യത്തിന്
09) കറിവേപ്പില – ആവശ്യത്തിന്
10) മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
11) മുളകുപൊടി – 1 ടീസ്പൂണ്‍
12) മല്ലിപൊടി – 2 ടേബിള്‍ സ്പൂണ്‍
13) ഗരംമസാലപൊടി – ഒരു ടീസ്പൂണ്‍
14) തൈര് – ഒരു കപ്പ്
15) പട്ട, ഗ്രാമ്പു, ഏലക്ക – ആവശ്യത്തിന്
16) വെളിച്ചണ്ണെ, ഉപ്പ് – ആവശ്യത്തിന്

Also read:ഈസി ആൻഡ് സിംപിൾ ഇൻസ്റ്റന്റ് ദോശ റെസിപി ഇതാ…

തയ്യറാക്കുന്ന വിധം:
പ്രഷര്‍ കുക്കറില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ബീഫും മൂന്നു മുതല്‍ 14 വരെയുളള ചേരുവകളും ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക. ശേഷം അടുപ്പില്‍വെച്ച് വേവിക്കുക. ഈ സമയം ഒരു പാത്രത്തിൽ രണ്ടു ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണയൊഴിച് ചൂടാവുമ്പോൾ നാലോ അഞ്ചോ ചുവന്നുള്ളി അരിഞ്ഞത് ഇട്ട് ബ്രൌണ്‍ നിറമാകുമ്പോൾ പട്ട ,പട്ടയില, ഗ്രാമ്പൂ ,ഏലക്ക ,കറിവേപ്പില, കുരുമുളക്( പൊടിക്കാതെ) എന്നിവ ചേർത്ത് ഇളക്കുക.

ശേഷം ഇതിലേക്ക് ഒരു ലിറ്റർ അരിക്ക് ഒന്നേ കാൽ ലിറ്റർ എന്ന കണക്കിൽ വെള്ളം ഒഴിച്ച് അതിൽ അര ടീസ്പൂണ്‍ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് ഇളക്കി നന്നായി തിളപ്പിക്കുക.

വെള്ളം നന്നായി തിളക്കുമ്പോൾ കഴുകി വെച്ച അരി ഇട്ട് വീണ്ടും നന്നായി തിളപ്പിക്കുക. ഇടയ്ക്കു ഒന്നോ രണ്ടോ തവണ (ചോറ് മുറിഞ്ഞു പോവാത്ത വിധം) ഇളക്കുക ,വെള്ളം വറ്റിപ്പോകുന്നതിനു മുമ്പായി നേരത്തെ വേവിച്ചു വെച്ച ഇറച്ചി ഇട്ട് ചെറുതായി ഒന്നിളക്കി ചെറു തീയിൽ മൂടി വെക്കുക.

അരി മുക്കാല്‍ വേവാകുമ്പോള്‍ ബീഫ് കറി ഇതിലേക്ക് ചേർക്കുക. അല്‍പ്പം മല്ലിയിലയും ഗരംമസാല പൊടിയും തൂവുക. പാത്രം അടച്ച് ചെറുതീയില്‍ വേവിച്ചെടുക്കുക. ഇറച്ചി ചോറ് തയ്യാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News