എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. മാര്‍ ബോസ്‌കോ പുത്തൂര്‍ രാജിവെച്ചതോടെ മാര്‍ ജോസഫ് പാംപ്ലാനിയെ മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരിയായി നിയമിച്ചു. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ആണ് നിലവിൽ പാംപ്ലാനി.
എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്നാണ് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ രാജിവച്ചത്. സിനഡിനെ നേരത്തേ രാജിസന്നദ്ധത അറിയിക്കുകയും വത്തിക്കാനില്‍ നിന്ന് മാർപ്പാപ്പ ഇത് അംഗീകരിക്കുകയുമായിരുന്നു. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എറണാകുളം അങ്കമാലി അതിരൂപത. മാര്‍ ആന്‍ഡ്രൂസ് താഴത്ത് 2023ല്‍ ചുമതലയൊഴിഞ്ഞപ്പോഴാണ് മാര്‍ ബോസ്‌കോ പുത്തൂര്‍ അഡ്മിനിസ്ട്രേറ്റര്‍ ആയത്. മെല്‍ബണ്‍ രൂപത മുന്‍ ബിഷപ്പ് ആണ് മാർ ബോസ്കോ.
Read Also: ബിഷപ് ഹൗസ് പ്രതിഷേധത്തില്‍ ചര്‍ച്ച പരാജയം; വൈദികരെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് പ്രതിഷേധക്കാര്‍
തിങ്കളാഴ്ച മുതല്‍ കാക്കനാട് സെന്റ് മൗണ്ടില്‍ സിനഡ് നടന്നുവരുന്നുണ്ട്. ശനിയാഴ്ച ഇത് സമാപിക്കും. അതിനിടെ, എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൌസിന് മുന്നിൽ അൽമായ മുന്നേറ്റക്കാരും വൈദികരും ഇന്ന് പുലർച്ചെ മുതൽ ശക്തമായ പ്രതിഷേധം നടത്തുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here