എരഞ്ഞോളി സ്‌ഫോടനം; സീനയെന്ന യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി പ്രദേശവാസികളായ സ്ത്രീകള്‍

കണ്ണൂര്‍ എരഞ്ഞോളി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ സീനയെന്ന യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി പ്രദേശവാസികളായ സ്ത്രീകള്‍. ആദ്യമായാണ് ഈ പ്രദേശത്ത് സ്‌ഫോടനം ഉണ്ടാകുന്നതെന്നും മുന്‍പും ബോംബ് കണ്ടെത്തിയിട്ടുണ്ടെന്ന ആരോപണം ശരിയല്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ALSO READ:തമിഴ്‌നാട്ടില്‍ വ്യാജമദ്യ ദുരന്തം; 13 മരണം

സ്‌ഫോടനം ഉണ്ടായ സ്ഥലത്ത് ഷാഫി പറമ്പില്‍ എം എല്‍ എ സന്ദര്‍ശനം നടത്തുന്ന സമയത്തായിരുന്നു സീനയെന്ന യുവതി മാധ്യമങ്ങള്‍ക്ക് മുന്‍പാകെ സിപിഐ എമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. പ്രദേശത്ത് ഒഴിഞ്ഞ വീടുകളില്ലെല്ലാം പാര്‍ട്ടിക്കാര്‍ ബോംബ് നിര്‍മിക്കുന്നുണ്ട് എന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണം രാഷ്ടീയ ഉദ്ദ്യേശത്തോട് കൂടിയാണെന്നും ഇല്ലാക്കഥകളാണ് സീന പറഞ്ഞതെന്നും അയല്‍ക്കാര്‍ പറഞ്ഞു.

ALSO READ:കായംകുളത്ത് യുഡിഎഫ് മണ്ഡലം കണ്‍വീനറെ തല്ലി, ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസുകാരുടെയും ആര്‍എസ്എസ്സുകാരുടെയും വീടുകള്‍ ഉള്ള സ്ഥലത്ത് നടന്ന സ്‌ഫോടനം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഏരിയ കമ്മറ്റിയംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എ കെ രമ്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News