മാപ്പിളപ്പാട്ട് ഗായകനും, കേരള ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാനുമായിരുന്ന അന്തരിച്ച പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയുടെ പേരിൽ തലശ്ശേരിയില്‍ സ്മാരകം പണിയാൻ തീരുമാനം. ഉത്തരകേരളത്തിൽ സ്മാരകം നിർമിക്കാനുള്ള പ്രവർത്തനത്തിലാണ് എരഞ്ഞോളി മൂസ ഫൗണ്ടേഷൻ ഭാരവാഹികൾ. പ്രവാസി സമൂഹത്തിന്റെ സഹകരണത്തോടു കൂടിയാണ് സ്മാരകം ഒരുക്കുകയെന്ന് എരഞ്ഞോളി മൂസ ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
also read:കുഞ്ഞിക്കുട്ടനെ കാൺമാനില്ല ; നാടെങ്ങും പോസ്റ്റർ ; കണ്ടെത്തുന്നവർക്ക് 4000 രൂപ പാരിതോഷികം
മാപ്പിളകലാ പഠനകേന്ദ്രം, മാപ്പിളപ്പാട്ട്, മാപ്പിളകലാ സാഹിത്യം , കലാ സാഹിത്യ സംഗീത പഠനത്തിനും, ഗവേഷണത്തിനുമായുള്ള റിസർച്ച് ലൈബ്രറി, സാംസ്‌കാരിക ചരിത്ര മ്യൂസിയം, അത്യാധുനിക റിക്കോർഡിങ് സ്റ്റുഡിയോ എന്നിവ ഉൾക്കൊള്ളുന്ന മാപ്പിള കലാ സാഹിത്യ അക്കാദമി മൂസ എരിഞ്ഞോളിയുടെ പേരിൽ യാഥാർഥ്യമാക്കാനാണ് ഭാരവാഹികളുടെ ശ്രമം.പ്രതിഭകൾക്കുള്ള ആദരവ്, പുരസ്‌കാരങ്ങൾ, ഫെലോഷിപ്പ് എന്നിവ ഏർപ്പെടുത്തി വിവിധ കലാ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഫൗണ്ടേഷൻ പ്രോത്സാഹിപ്പിക്കും. എരഞ്ഞോളി മൂസ ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ എളേറ്റിൽ, ജനറൽ സെക്രട്ടറി നവാസ് കച്ചേരി, വൈസ് ചെയർമാൻ പി എം ജാബിർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here