ഇസ്രയേലിനെതിരെ എര്‍ദോഗന്‍; ‘തോറയില്‍ അങ്ങനെ പറയുന്നില്ല’

ഇസ്രയേല്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ കടുത്ത വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. ആശുപത്രികളില്‍ ആക്രമണം നടത്താനും കുട്ടികളെ കൊന്നൊടുക്കാനും തോറയില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂതന്മാരുടെ മതഗ്രന്ഥമാണ് തോറ.

ALSO READ: ഫിനോയിൽ പ്രയോഗത്തിൽ ബോധം പോയ മൂർഖൻ പാമ്പിന് കൃത്രിമശ്വാസം നൽകി ഡോക്ടർ

”നോക്കു, ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നു, പള്ളികള്‍ ആക്രമിക്കുന്നു, ആശുപത്രികളും ആക്രമിക്കപ്പെടുന്നു. എന്നാല്‍ തോറയില്‍ ആശുപത്രികള്‍ ആക്രമിക്കാനും കുട്ടികളെ കൊലപ്പെടുത്താനും ആവശ്യപ്പെട്ടിട്ടില്ല, നിങ്ങള്‍ അത് ചെയ്യാന്‍ പാടില്ല. ഇത് മനുഷ്യാവകാശ പ്രഖ്യാപനമല്ല, നിങ്ങള്‍ അത് ചെയ്യാന്‍ പാടില്ല. ഇത് മൂലമാണ് ഇസ്രയേല്‍ ഹമാസ് യുദ്ധത്തെ ഞങ്ങള്‍ കടപ്പാടിന്റെ കണ്ണിലൂടെ കാണാത്തതും.” – എര്‍ദോഗന്‍ പറഞ്ഞു.

ALSO READ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; മണ്ഡലം പ്രസിഡന്റാണെന്ന് അവകാശപ്പെട്ട് യുവാവ്

കൂടാതെ ഇസ്രയേലിന് ജര്‍മനി നല്‍കുന്ന പിന്തുണയെ എര്‍ദോഗന്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. രണ്ടാംലോക മഹായുദ്ധ കാലത്ത് യൂറോപിലെ ജൂതന്മാരെ കൊന്നൊടുക്കിയതിന്റെ കുറ്റബോധത്തിലാണ് ജര്‍മനി ഇസ്രയേലിനെ പിന്തുണയ്ക്കുന്നതെന്നും എര്‍ദോഗന്‍ പറഞ്ഞു.

ALSO READ: ബംഗാൾ ഉൾക്കടലിൽ ‘മിഥിലി’ ചുഴലിക്കാറ്റ്; മലയോര ജില്ലകളിൽ മഴയ്ക്ക് സാധ്യത

ഇസ്രയേലിനോട് കടപ്പാടുള്ളവര്‍ക്ക് അവര്‍ക്കെതിരെ തുറന്നു സംസാരിക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ അത്തരമൊരു കൂട്ടക്കുരുതിക്ക് തയ്യാറാവില്ല. ഞങ്ങള്‍ക്ക് അങ്ങനൊരു അവസ്ഥയില്ല. കാരണം മനുഷ്യത്വത്തിനോടുള്ള ഞങ്ങളുടെ നിലപാട് വ്യത്യസ്തമാണെന്നും എര്‍ദോഗന്‍ പറഞ്ഞു. ഇസ്രയേലിനോട് ഒരു ബാധ്യതയും കടപ്പാടും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് തുറന്നു സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News