മതി പഠിപ്പിച്ചത്; കോച്ച് എറിക്‌ ടെൻഹാഗിനെ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പുറത്താക്കി

ERIK TEN HAG SACKED

മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പരിശീലക സ്ഥാനത്ത്‌ നിന്ന്‌ എറിക്‌ ടെൻഹാഗിനെ പുറത്താക്കി. ക്ലബ്ബ്‌ മോശം ഫോം തുടരുന്നതിനാലാണ്‌ യുണൈറ്റഡ്‌ പരിശീലകനെ പുറത്താക്കിയത്‌. കഴിഞ്ഞ ദിവസം വെസ്റ്റ് ഹാമിനെതിരെയും ടീം തോൽവി വഴങ്ങിയിരുന്നു. പുതിയ പരിശീലകൻ എത്തും വരെ മുൻ യുണൈറ്റഡ്‌ താരമായ റൂഡ് വാൻ നിസ്റ്റൽറൂയ് ക്ലബ്ബിന്റെ താൽക്കാലിക പരിശീലകനാകും.

2022 ഏപ്രിലിലാണ്‌ ഡച്ച്‌ ക്ലബ്ബായ അയാക്‌സിൽ നിന്ന്‌ ടെൻഹാഗ്‌ യുണൈറ്റഡിലെത്തുന്നത്‌. കഴിഞ്ഞ വർഷത്തെ എഫ്‌എ കപ്പും 2023ലെ കാർബഡോ കപ്പും മാത്രമേ ഈ കാലയളവിൽ എറിക്‌ ടെൻഹാഗിന്‍റെ കീ‍ഴിൽ ടീമിന് നേടാൻ സാധിച്ചുള്ളൂ. ഈ സീസണിലും പരിതാപകരമാണ്‌ ക്ലബ്ബിന്റെ സ്ഥിതി. ലീഗിൽ 14-ആം സ്ഥാനത്താണ്‌ ക്ലബ്ബ്‌ ഇപ്പോൾ. ടെൻഹാഗിന് കീഴിൽ 85 മത്സരങ്ങളിൽ കളത്തിലിറങ്ങിയ യുണൈറ്റഡ് 44 വിജയങ്ങളാണ് നേടിയത്.

ALSO READ; ​ദക്ഷിണാഫ്രിക്കൻ പരമ്പര പരിശീലക കുപ്പായത്തിൽ വിവിഎസ് ലക്ഷ്മൺ

വെസ്റ്റ്‌ഹാം യുണൈറ്റഡിനോട്‌ ഏറ്റ പരാജയത്തിന് പിന്നാലെയാണ്‌ ടെൻ ഹാഗിനെ ക്ലബ്ബ്‌ പുറത്താക്കിയത്‌. മുൻ ബാഴ്‌സലോണ പരിശീലകൻ ചാവി ഹെർണാണ്ടസ്‌ ഉൾപ്പെടെയുള്ളവർ യുണൈറ്റഡിന്റെ അടുത്ത പരിശീലകനാവാനുള്ള സാധ്യത പട്ടികയിലുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News