ഗോളടിയിൽ സെഞ്ചുറി തികച്ച്, ക്രിസ്റ്റ്യാനോ റൊണോൾഡോയ്‌ക്കൊപ്പം ഇനി എർലിങ് ഹാലൻഡും

ഫുട്ബോളിൽ വേഗത്തിൽ നൂറ് ഗോൾ നേട്ടം സ്വന്തമാക്കി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണോൾഡോയ്‌ക്കൊപ്പം എത്തി ഇനി എർലിങ് ഹാലൻഡും. ഞായറാഴ്ച ആഴ്സണലിനെതിരെ നടന്ന മൽസരത്തിലാണ് മാഞ്ചസ്റ്റർ സിറ്റിക്കായുള്ള ഹാലൻഡിൻ്റെ മിന്നും പ്രകടനം. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൻ്റെ ഒൻപതാം മിനിറ്റിലാണ് നോർവേ ഇൻ്റർനാഷണലിൻ്റെ സ്ട്രൈക്കറായ ഹാലൻഡ് ഗബ്രിയേൽ മഗൽഹെസിനെയും വില്യം സാലിബയ്ക്കും ഇടയിലൂടെ ഡേവിഡ് രായയെ വീഴ്ത്തിക്കൊണ്ട് നൂറാം ഗോൾ നേടുന്നത്. 105 മൽസരങ്ങളിൽ നിന്നാണ് ഹാലൻഡിൻ്റെ നേട്ടം.

ALSO READ: സെനഗല്‍ തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടില്‍ ദുര്‍ഗന്ധം, കണ്ടെത്തിയത് 30ലേറെ അഴുകിയ മൃതദേഹങ്ങള്‍

2011-ൽ റൊണാൾഡോയും തൻ്റെ 105-ാം മൽസരത്തിലൂടെയാണ് റയൽമാഡ്രിഡിനായി തൻ്റെ നൂറാം ഗോൾ നേടുന്നത്. പ്രീമിയർ ലീഗ് സീസണിലെ നാല് മത്സരങ്ങളിലൂടെ രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ ഒമ്പത് ഗോളുകളോടെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡും ഹാലൻഡിൻ്റെ പേരിലാണ്. നേരത്തെ, 103 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ നേടിയിരുന്ന ഹാലൻഡിന് റൊണാൾഡോയുടെ റെക്കോർഡ് തകർക്കാനുള്ള അവസരമായി ഇൻ്റർ മിലാനെതിരെ ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കിലും ആ മൽസരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. നിലവിലെ പ്രീമിയർ ലീഗ് ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഞായറാഴ്ച നടന്ന മൽസരവും സമനിലയിൽ അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News