എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിന് മുന്നിലെ ഗേറ്റ് പ്രതിഷേധക്കാര്‍ തകര്‍ത്തു. വിമത വിഭാഗം പ്രതിഷേധം തുടരുകയാണ്. അതിനിടെ, എഡിഎം കെ മീരയുടെ നേതൃത്വത്തിൽ സമവായ ചർച്ച പുരോഗമിക്കുകയാണ്. കൊച്ചി ഡിസിപി അശ്വതി ജിജിയും അൽമായ മുന്നേറ്റവും വൈദിക പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
നേരത്തേ, പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു. ഗേറ്റ് തുറന്ന് ബിഷപ്പ് ഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടയുകയായിരുന്നു. നിരാഹാര സമരമിരുന്ന വൈദികരെ പൊലീസ് നീക്കിയതിന് പിന്നാലെയാണ് സംഘര്‍ഷം.
Also Read: എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ് ഹൗസില്‍ സംഘര്‍ഷം; നിരാഹാര സമരമിരുന്ന വൈദികരെ നീക്കം ചെയ്തു
ഇന്ന് രാവിലെ അഞ്ചരയോടെയാണ് എറണാകുളം ബിഷപ്പ് ഹൗസില്‍ നിരാഹാരസമരം നടത്തിയ 21 വൈദികരെ പൊലീസ് നീക്കിയത്. പിന്നാലെ ബലം പ്രയോഗിച്ചാണ് വൈദികരെ മാറ്റിയതെന്ന് ആരോപിച്ച് വിമത വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. സമവായ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കാന്‍ തയ്യാറെന്ന് എസിപി ജയകുമാര്‍ പ്രതിഷേധക്കാരെ അറിയിച്ചെങ്കിലും ബസിലിക്ക പള്ളിക്ക് പുറത്ത് അവര്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് ബിഷപ്പ് ഹൗസിന് ഉള്ളിലേക്ക് പ്രതിഷേധക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ഗേറ്റ് അടച്ച് പൊലീസ് പ്രതിരോധിച്ചതോടെ പ്രതിഷേധക്കാര്‍ റോഡിലേക്ക് ഇറങ്ങി. മേജര്‍ ആര്‍ച്ച് ബിഷപ്പും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററും എതിര്‍ഭാഗത്ത് ഉണ്ടെങ്കില്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നാണ് വിമത വിഭാഗത്തിന്റെ നിലപാട്.
Also Read: മലപ്പുറത്ത് ഡ്യൂട്ടിക്കിടെ ഹോം ഗാര്‍ഡിന് മര്‍ദനം
ഏകീകൃത കുര്‍ബാന വിഷയത്തില്‍ നാല് വൈദികര്‍ക്കെതിരെ നടപടിയെടുത്തില്‍ പ്രതിഷേധിച്ചായിരുന്നു നിരാഹാരസമരം. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സിറോമലബാര്‍ സഭ സിനഡ് സമ്മേളനം നടക്കുന്നതിനിടെയാണ് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്ന വൈദികര്‍ വ്യാഴാഴ്ച എറണാകുളം ബിഷപ്പ്ഹൗസിനുള്ളില്‍ കയറി പ്രതിഷേധം തുടങ്ങിയത്. 21 വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ യജ്ഞം ആരംഭിക്കുകയായിരുന്നു. കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ചാണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ വൈദികരെ സസ്‌പെന്‍ഡ് ചെയ്തതെന്നും നടപടി പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും വൈദികര്‍ വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here