ക്രിസ്ത്യൻ ദേവാലയങ്ങളിലെ കേരള സ്റ്റോറി പ്രദർശനം; രൂക്ഷ വിമർശനവുമായി എറണാകുളം – അങ്കമാലി അതിരൂപത

കേരള സ്റ്റോറി എന്ന വിദ്വേഷ സിനിമ കൃസ്ത്യന്‍ ദേവാലയങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം – അങ്കമാലി അതിരൂപത. കേരള സ്റ്റോറിയെ നല്ല പാഠമാക്കുന്നവര്‍ മണിപ്പൂരിനെ മറന്നോയെന്ന് എറണാകുളം – അങ്കമാലി അതിരൂപതയുടെ മുഖ പ്രസിദ്ധീകരണമായ സത്യദീപം മുഖപ്രസംഗത്തിലൂടെ ചോദിച്ചു.

Also Read: സിഎഎ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ സൗകര്യമില്ല; സിപിഐഎം പറയുന്നതിനനുസരിച്ച് പ്രകടന പത്രിക തയ്യാറാക്കാന്‍ പറ്റില്ല: എം എം ഹസന്‍

കേരളത്തില്‍ സാമുദായിക വിഭജനം ഉണ്ടാക്കുക, കേരളത്തെ അപകീര്‍ത്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ സംഘപരിവാര്‍ നിര്‍മ്മിച്ച കേരള സ്റ്റോറി എന്ന വിദ്വേഷ സിനിമ ഇടുക്കി അതിരൂപതയ്ക്ക് കീ‍ഴിലുളള ചില ദേവാലയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെയാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ മുഖ പ്രസിദ്ധീകരണമായ സത്യദീപം മുഖപ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

Also Read: ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ; കുട്ടികളുടെ പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌ക്രീനിംഗ്

വിദ്വേഷത്തിന്‍റെ കേരള സ്റ്റോറിയെ നല്ലപാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നത് മനപ്പൂര്‍വ്വമാണോ എന്ന് മുഖപ്രസംഗം ചോദിക്കുന്നു. പളളിയിലെ കാര്യം പളളിക്കാര്‍ നോക്കും എന്ന് ആക്രോശിക്കുന്നവര്‍ ഉത്തരേന്ത്യയില്‍ നൂറുകണക്കിന് പളളികള്‍ സംഘപരിവാര്‍ തകര്‍ത്തത് പളളിപരിപാടി
തന്നെയായി കണക്കാക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. പ്രണയക്കെണിയെക്കുറിച്ച് പഠിപ്പിക്കാന്‍ ഇസ്ളാം വിരുദ്ധത പ്രചരിപ്പിക്കേണ്ടതില്ലെന്നും സത്യദീപം ചൂണ്ടിക്കാണിക്കുന്നു. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി അതിരൂപതയുടെ നടപടിക്കെതിരെ കൃസ്തു മതവിശ്വാസികള്‍ക്കിടിയില്‍ ഉയരുന്ന ശക്തമായ പ്രതിഷേധമാണ് സത്യദീപം മുഖപ്രസംഗത്തില്‍ പ്രതിഫലിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News