എറണാകുളം ബസ് സ്റ്റാന്റ് നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 24ന്; വൈറ്റില മോഡല്‍ മൊബിലിറ്റി ഹബ്ബിനായി ധാരണാപത്രം ഒപ്പുവെച്ചു: മന്ത്രി പി രാജീവ്

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് ലോകോത്തര മാതൃകയില്‍ നവീകരിക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചതായി മന്ത്രി പി രാജീവ്. പ്രാഥമികമായ ഡി.പി.ആര്‍ തയ്യാറാക്കി ഫെബ്രുവരി 24ന് ബസ് സ്റ്റാന്റിന്റെ തറക്കല്ലിടും. വൈറ്റില മോഡലില്‍ മൊബിലിറ്റി ഹബ്ബ് നിര്‍മ്മാണത്തിനായി ആദ്യഘട്ടത്തില്‍ 12 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് ലോകോത്തര മാതൃകയില്‍ നവീകരിക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നു. പ്രാഥമികമായ ഡി.പി.ആര്‍ തയ്യാറാക്കി ഫെബ്രുവരി 24ന് ബസ് സ്റ്റാന്റിന്റെ തറക്കല്ലിടും. വൈറ്റില മോഡലില്‍ മൊബിലിറ്റി ഹബ്ബ് നിര്‍മ്മാണത്തിനായി ആദ്യഘട്ടത്തില്‍ 12 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ നിര്‍ദ്ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നല്‍കും. ഫുട്പാത്ത് ഭൂമി കെഎസ്ആര്‍ടിസി വിട്ടു നല്‍കും. കാരിക്കാമുറിയിലെ ഭൂമിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാന്‍ കഴിയുന്ന മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള കെട്ടിടം നിര്‍മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവ ഈ കെട്ടിടത്തിലുണ്ടാകും. ഇതോടെ കൊച്ചി നഗരത്തിന് കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസുകളുടെയും രണ്ട് ഹബ്ബുകള്‍ സ്വന്തമാകും. സൗത്ത് റെയില്‍വേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചേര്‍ന്നുകിടക്കുന്ന കരിക്കാമുറിയില്‍ പുതിയ മൊബിലിറ്റി ഹബ്ബ് വരുന്നതോടെ വലിയ രീതിയിലുള്ള കണക്റ്റിവിറ്റിയാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. ഇത് യാത്രക്കാര്‍ക്കൊപ്പം സംരംഭകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രയോജനകരമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News