മലപ്പുറവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയുടേതെന്ന പേരില്‍ ദ ഹിന്ദു പത്രത്തില്‍ വന്ന പരാമര്‍ശത്തില്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. എറണാകുളം സിജെഎം കോടതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയത്.
മുഖ്യമന്ത്രിയുടേതായി പത്രത്തില്‍ വന്നത് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള പരാമര്‍ശമാണെന്നും കേസെടുക്കണമെന്നുമാവശ്യപ്പെട്ട് അഡ്വ. ബൈജു നോയലാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ കുറ്റകരമായ ഒന്നും കണ്ടെത്താനായില്ലെന്ന നിരീക്ഷണത്തോടെ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തിന്റെ തെറ്റായ വ്യഖ്യാനം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതില്‍ നേരത്തെ ഹിന്ദു പത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.
Also Read : http://പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും: മുഖ്യമന്ത്രി
മലപ്പുറം ജില്ലയിൽനിന്ന് സ്വർണവും ഹവാല പണവും പൊലീസ് പിടിച്ചെടുത്തെന്നും ഈ പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ‘ദ ഹിന്ദു’ അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചത്.
മുഖ്യമന്ത്രി പറയാത്ത കാര്യം ഉൾപ്പെട്ടെന്ന് പ്രസ് സെക്രട്ടറി കത്തയച്ച ഉടൻ ‘ദ ഹിന്ദു’ തിരുത്തുനൽകി. സംഭവിക്കാൻ പാടില്ലാത്ത തെറ്റാണ് സംഭവിച്ചതെന്നും അതിൽ ഖേദിക്കുന്നതായും പത്രം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാചകങ്ങളെന്ന പേരിൽ ഇത് പ്രസിദ്ധീകരിച്ച് വിവാദമാക്കാനാണ് മലയാള മാധ്യമങ്ങൾ ശ്രമിച്ചത്. ഒരു പ്രദേശത്തെയും ഒരു മതവിഭാഗത്തെയും മുഖ്യമന്ത്രി അപമാനിച്ചെന്ന രീതിയിൽ വാർത്തയും ചർച്ചയും കൊഴുപ്പിച്ചു. മുഖ്യമന്ത്രിക്കും സർക്കാരിനും സിപിഐ എമ്മിനുമെതിരെ വലിയ പ്രചാരണം നടത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here