പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നിർദേശം. വിഷയത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷാണ് മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകിയത്. കൊച്ചി പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് വിളിച്ചു ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകിയത്.
Also Read: ഇന്ത്യയിലുടനീളം കോൺഗ്രസ് പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനം: എം വി ഗോവിന്ദൻ മാസ്റ്റർ
വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.കമ്മിറ്റി ഒരാഴ്ചക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. മഴമൂലം പാതാളം റെഗുലേറ്റർ ബ്രിഡ്ജിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ ഉപ്പുവെള്ളവുമായി ചേർന്ന് ജലത്തിൽ ഓക്സിജൻ്റെ അളവ് ഗണ്യമായി കുറഞ്ഞതാകാം മത്സ്യങ്ങൾ ചത്തുപൊങ്ങാനിടയായത് എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
Also Read: കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
എന്നാൽ പ്രദേശം ഒരു വ്യവസായ മേഖലയായതിനാൽ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതിൻ്റെ ഫലമായാണോ ഇത് സംഭവിച്ചതെന്ന് സിസിടിവി കാമറ ദൃശ്യങ്ങൾ അടക്കം പരിശോധിക്കും.അങ്ങനെയെങ്കിൽ കുറ്റക്കാരായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാനും നിർദേശമുണ്ട്. മത്സ്യസമ്പത്തിൻ്റെ നാശനഷ്ടം കണക്കാക്കും.സംഭവസ്ഥലത്തെ ജലത്തിൻ്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകൾ മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ചിട്ടുണ്ട്.പരിശോധനകൾക്ക് ശേഷമായിരിക്കും തുടർനടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here