എറണാകുളം മഹാരാജാസ് കോളേജ് തുറന്നു; വൈകിട്ട് 6 മണിക്ക് ശേഷം ആരെയും ക്യാമ്പസില്‍ തുടരാന്‍ അനുവദിക്കില്ല

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പഞ്ചാത്തലത്തില്‍ അടച്ച എറണാകുളം മഹാരാജാസ് കോളേജ് തുറന്നു. ഇന്നലെ ചേര്‍ന്ന സര്‍വ കക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മുതല്‍ ക്യാമ്പസ് തുറക്കാനും ക്ലാസുകള്‍ പുനരാരംഭിക്കാനും തീരുമാനം ആയത്. കേസിലെ പ്രതികളായ മുഴുവന്‍ ഫ്രറ്റെനിറ്റി- കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം എന്ന് അവശ്യപ്പെട്ട് എസ് എഫ് ഐ കോളേജില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.

ഇന്നലെ വിളിച്ചു ചേര്‍ത്ത വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെയും കോളേജ് അധികൃതരുടെയും പോലീസിന്റെയും യോഗത്തിലാണ് ഇന്ന് ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കോളേജ് കര്‍ശനമായ നിയന്ത്രണങ്ങളോട് കൂടിയാണ് തുറന്നിരിക്കുന്നത്.

Also Read : ഇനി അങ്കമാലിയിലെ പ്രധാനമന്ത്രിയെങ്ങാൻ ആക്കുമോ? ജയ്‌ശ്രീറാം വിളിച്ച രേവതിയെ ട്രോളി സോഷ്യൽ മീഡിയ

കുറച്ചു ദിവസം കൂടി കോളജില്‍ പൊലീസ് സാന്നിധ്യം തുടരും. വൈകിട്ട് ആറുമണിക്ക് ശേഷം ആരെയും ക്യാമ്പസില്‍ തുടരാന്‍ അനുവദിക്കില്ല. ആറിന് ശേഷം ക്യാമ്പസ്സില്‍ തുടരുന്നതിന് പ്രിന്‍സിപ്പാലിന്റെ പ്രത്യേക അനുമതി വാങ്ങണം.കോളേജ് ഗേറ്റില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഉടന്‍ നല്‍കുമെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചിട്ടുണ്ട്.

അതേസമയം എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എസ് എഫ് ഐ ക്യാമ്പസ്സില്‍ അനിശ്ചിത കാല സമരം തുടങ്ങി. മഹാരാജാസ് കോളേജിലെ സംഘര്‍ഷം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും പ്രശ്‌ന പരിഹാരത്തിനു ഉന്നത തല യോഗം ചേരുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News