രണ്ട് പതിറ്റാണ്ടായി മുടങ്ങിയ എറണാകുളം മാർക്കറ്റ് വികസനം സാധ്യമായത് സർക്കാരിൻ്റെ ഇച്ഛാശക്തിയിലെന്ന് മുഖ്യമന്ത്രി

ernakulam-market-development

സംസ്ഥാന സര്‍ക്കാരിന്റെയും കൊച്ചി കോര്‍പറേഷന്റെയും കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെയും ഇച്ഛാശക്തിയോടെ ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് അത്യാധുനിക രീതിയിൽ എറണാകുളം മാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നതിന് കരുത്തായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. പലവിധ കാരണങ്ങളാല്‍ രണ്ടു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്നു മാര്‍ക്കറ്റിന്റെ വികസനം എന്നും അദ്ദേഹം കുറിച്ചു.

കാലാനുസൃതമായ മാറ്റത്തോടെ പുതുമുഖമണിയുകയാണ് എറണാകുളം മാര്‍ക്കറ്റ്. കൊച്ചി കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള നിലവിലെ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെയാണ് പുതിയ മാര്‍ക്കറ്റും ഒരുങ്ങിയിരിക്കുന്നത്. 72.69 കോടി രൂപ ചെലവില്‍ 1.63 ഏക്കര്‍ സ്ഥലത്ത് 19,990 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 3 നിലകളിലായുളള മാര്‍ക്കറ്റ് കോംപ്ലക്‌സിന്റെ നിര്‍മാണം കാലതാമസം കൂടാതെ തന്നെ പൂര്‍ത്തിയാക്കാന്‍ കൊച്ചിന്‍ സ്മാര്‍ട്മിഷന്‍ ലിമിറ്റഡിന് സാധിച്ചു.

Read Also: മന്ത്രിയുടെ ഉറപ്പില്‍ താന്തോണി തുരുത്ത് നിവാസികൾ സമരം അവസാനിപ്പിച്ചു

ഷോപ്പുകള്‍, ഫുഡ് കോര്‍ട്ടിനുള്ള സൗകര്യം, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ്, റാംപ് സൗകര്യം, അത്യാധുനിക മാലിന്യ സംസ്‌കരണ സംവിധാനം, ലിഫ്റ്റുകള്‍, എല്ലാനിലകളിലും ശുചിമുറികള്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടെയുമാണ് പുതിയ എറണാകുളം മാര്‍ക്കറ്റ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News