എറണാകുളം കോതാട് – മൂലംപിള്ളി , മൂലംപിള്ളി – മുളവുകാട് പാലങ്ങളിലെ അപകടാവസ്ഥയിൽ അടിയന്തര ഇടപെടലുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പാലം അപകടാവസ്ഥയിലാണെന്ന വിവരം ലഭിച്ചയുടനെ കേരള റീജിയണൽ ഓഫീസര്‍ പി.എം മീണയെ മന്ത്രി ബന്ധപ്പെട്ടു വേണ്ട പരിശോധന നടത്തണമെന്ന് നിർദേശിച്ചു. ദേശീയ പാത അതോറിറ്റിയുടെ ദില്ലിയിലെ ഓഫീസിലും പരിശോധന ആവശ്യപ്പെട്ട് മന്ത്രി ബന്ധപ്പെട്ടിരുന്നു.
Also Read: വയനാട്ടിൽ ഭീതിപരത്തി വീണ്ടും കടുവ; പിടികൂടാൻ തീവ്രശ്രമം
ഇതേ തുടര്‍ന്ന് പാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ ദില്ലിയിൽ നിന്നുള്ള വിദഗ്ധ സംഘം വ്യാഴാഴ്ച സ്ഥലത്തെത്തുമെന്നും അറിയിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റി നിര്‍മിച്ച കോതാട് – മൂലംപിള്ളി പാലത്തിന്റെ പില്ലറുകളും ക്യാപുകളും വെറും കമ്പികളുടെ ബലത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. പാലത്തിന്റെ പില്ലറുകള്‍ പൊടിഞ്ഞു പോകുന്ന അവസ്ഥയിലാണുള്ളത്. കോണ്‍ക്രീറ്റ് മുഴുവനായി തകര്‍ന്ന നിലയിലാണ്.
Also Read: രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും അറസ്റ്റ് ചെയ്തു; ഇന്ന് കോടതിയില്‍ ഹാജരാക്കും
എം സാന്റ് മാത്രമാണ് പില്ലറുകളില്‍ ഉള്ളത്. വലിയ അപകടം വരാനിരിക്കുന്നുവെന്ന് നാട്ടുകാരും ഭയപ്പെടുന്നു. കോണ്‍ക്രീറ്റ് എന്ന വസ്തു പാലത്തിലില്ല. ബീമിനകത്തും സമാന അവസ്ഥയാണ്. ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ റോഡിലെ പ്രധാന ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാലത്തിന്റെ 12 പില്ലറുകളിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്‍എച്ച് 966എയുടെ ഭാഗമായ 17 കിലാമീറ്റര്‍ നീളത്തിലുള്ള പാലങ്ങള്‍ കളമശ്ശേരിയില്‍ നിന്നും ആരംഭിച്ച് കൊച്ചി വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനിലാണ് അവസാനിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here