എറണാകുളത്ത് കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

എറണാകുളം അങ്കമാലിയിൽ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ബാലൻ ഒളിവിലാണ്.

Also read:പല്ലുകൾക്കും ആരോഗ്യം വേണം; ഇവയൊക്കെ ഇനി ഭക്ഷണത്തിൽ ഉൾപ്പെടുത്താം

കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിൻ്റെ നിഗമനം. രാത്രി വൈകി വീട്ടിലെത്തിയ മകനാണ് അമ്മ ലളിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടന്നതെന്നാണ് വിലയിരുത്തൽ. സംഭവത്തിന് പിന്നാലെ ഭർത്താവ് ബാലൻ ഒളിവിൽ പോയി. ഇയാൾ സൈക്കിൾ മൂഴിക്കുളം ജംഗ്ഷനിൽ ഉപേക്ഷിച്ചാണ് കടന്നു കളഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്ന മകളെ മുറിയിൽ പൂട്ടിയിട്ടാണ് ഭർത്താവ് ബാലൻ ലളിതയെ കൊലപ്പെടുത്തിയതെന്ന് പ്രദേശവാസി പറഞ്ഞു.

Also read:‘ജയ്ശ്രീറാം പറഞ്ഞില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറി’: ടി പത്മനാഭന്‍

എങ്ങനെ കൊലപാതകം ചെയ്തു എന്നത് പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ വ്യക്തത വരുകയുള്ളൂ എന്ന് പൊലീസ് സൂചിപ്പിച്ചു. മൃതദേഹം കഴിഞ്ഞദിവസം രാത്രി തന്നെ ഇൻക്വസ്റ്റ് നടപടിക്കുശേഷം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News