മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയും നടക്കും

മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയും ചൊവ്വയും(ജനുവരി 1, 2 തീയതികളിൽ )നടക്കും. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് എറണാകുളം ജില്ലയിലെ മാറ്റിവെച്ച നവകേരള സദസ് ആണ് ഇന്നും നാളെയും നടക്കുന്നത്. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളിലേക്കെത്തുന്ന നവകേരള സദസ് മറ്റ് മണ്ഡലങ്ങിൽ എല്ലാം വൻ വിജയമായിരുന്നു.

ALSO READ: പുതുവത്സരത്തെ വരവേറ്റ് കൊച്ചി നഗരം

തൃക്കാക്കര നിയോജക മണ്ഡലത്തിലെ നവകേരള സദസ് തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞ് 2ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടിലാണ് നടക്കുന്നത്. വൈകിട്ട് 4 മണിക്ക് പിറവം നിയോജക മണ്ഡലത്തിലെ നവകേരള സദസ് പിറവം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍  നടക്കും.

ചൊവാഴ്ച്ച ഉച്ചക്ക് ശേഷം 2ന് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ നവകേരള സദസ് പുതിയകാവ് ക്ഷേത്രം മൈതാനിയിലും കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ സദസ് വൈകിട്ട് 4ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിലും  നടക്കും. സദസ് തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മുതല്‍ ജനങ്ങള്‍ക്ക് നിവേദനങ്ങള്‍ നല്‍കുവാന്‍ എല്ലാ മണ്ഡലങ്ങളിലും സൗകര്യം ഉണ്ടായിരിക്കും. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിക്കും.

ALSO READ: പുതുവർഷം പിറന്നു; പ്രതീക്ഷകളുമായി 2024

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News