ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ട; എറണാകുളം റൂറൽ പൊലീസ് പിടികൂടിയത് 370 ഗ്രാം എംഡിഎംഎ

ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ടയുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി രണ്ടിടങ്ങളിൽ നിന്നായി 370 ഗ്രാം എംഡിഎംഎയാണ് റൂറൽ പൊലീസ് പിടികൂടിയത്. ആലുവ കുട്ടമശേരി സ്വദേശി ആസാദ് , വൈപ്പിൻ നായരമ്പലം സ്വദേശി അജു ജോസഫ് എന്നിവരെയാണ് ലഹരിക്കടത്തിനിടെ പോലീസ് പിടികൂടിയത്.

Also Read; ‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും

ആലുവ റൂറൽ എസ്പി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാംഗ്ലൂരിൽ നിന്ന് കാറിൽ രാസലഹരി കടത്തുകയായിരുന്ന ആസാദിനെ അങ്കമാലി കരിയാട് വച്ച് സാഹസികമായാണ് പിടികൂടിയത്. 300 ഗ്രാം എംഡിഎംഎ രണ്ട് എൽഎസ്ഡി സ്റ്റാമ്പും, ഒരു കിലോയോളം കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെടുത്തു. വാഹനത്തിലും, വസ്ത്രത്തിലെ പ്രത്യേക പോക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബാംഗ്ലൂരിൽ നിന്ന് സ്ഥിരമായി രാസലഹരി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്നയാളാണ് ആസാദെന്ന് പൊലീസ് പറഞ്ഞു.

Also Read; ‘നീറ്റില്ല, മണിപ്പൂരില്ല, അഗ്നിവീറില്ല, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ല’, ജനങ്ങളെക്കാണാത്ത നയപ്രഖ്യാപനം: എ എ റഹീം എം പി

ടൂറിസ്റ്റ് ബസിൽ കടത്തുന്നതിനിടയിലാണ് 70 ഗ്രാം എംഡിഎംഎയുമായി അങ്കമാലിയിൽവെച്ച് അജു ജോസഫ് പിടിയിലാകുന്നത്. ബാംഗ്ലൂരിൽ വെച്ച് നൈജീരിയക്കാരനിൽ നിന്നുമാണ് ഇയാൾ മാരക രാസലഹരി വാങ്ങിയത്. നാട്ടിലെത്തിച്ച് ഉയർന്ന വിലയ്ക്ക് മൊത്തമായും ചില്ലറയായും കൊച്ചിയിൽ വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി. നേരത്തെയും മയക്കുമരുന്ന് കടത്തിയതിന് ഇയാളുടെ പേരിൽ കേസുണ്ട്. റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി വി അനിൽ, അലുവ ഡിവൈഎസ്പി എ പ്രസാദ്, ഇൻസ്പെക്ടർമാരായ പി ലാൽ കുമാർ, ടിസി മുരുകൻ, സബ് ഇൻസ്പെക്ടർ എബി ജോർജ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News