കൊല്ലത്തുനിന്നും കോട്ടയം വഴി എറണാകുളം സ്പെഷ്യൽ മെമു സർവീസ് ആരംഭിച്ചു

Special Memu

കൊല്ലം: കോട്ടയം വഴി എറണകുളം ജങ്ഷൻ വരെ പുതിയ മെമു സർവീസ് ഇന്ന് ആരംഭിച്ചു. കൊല്ലം – എറണാകുളം അൺറിസർവിഡ് മെമുവാണ് ഇന്ന് മുതൽ ഓടിതുടങ്ങുന്നത്. പാതയിലെ തിരക്കും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ചാണ് ദക്ഷിണ റെയില്‍വേ മെമു സർവീസ് പ്രഖ്യാപിച്ചത്.

Also Read: ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

രാവിലെ 5:55ന് കൊല്ലം സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 9:35ന് എറണാകുളം ജങ്ഷനിലെത്തും. തിരികെ രാവിലെ 9:50ന് എറണാകുളം സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1:30ന് കൊല്ലം സ്റ്റേഷനില്‍ എത്തുകയും ചെയ്യും. ശനി ഞായർ ദിനസങ്ങളിലൊഴികെ ബാക്കി എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും. മണ്‍റോതുരുത്ത്, പെരിനാട് സ്റ്റേഷനുകളിൽ ആദ്യം മെമുവിന് സ്റ്റോപുകളില്ലായിരുന്നു എന്നാൽ യാത്രക്കാരുടെ പ്രതിഷേധം ഉയർന്നതോടെ സ്റ്റോപ് അനുവദിക്കുകയായിരുന്നു.

Also Read: അധിക്ഷേപ വാക്കുകളുമായി പ്രതിപക്ഷ നേതാവ്; നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവായി പല ഘട്ടങ്ങളായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി

ട്രെയിന്റെ സമയക്രമം
കൊല്ലം – 05.55 am
പെരിനാട്- 06.10 am
മണ്‍റോതുരുത്ത് – 6.30 am
ശാസ്താംകോട്ട- 6.39 am
കായംകുളം- 7.05 am
മാവേലിക്കര- 7.13 am
ചെങ്ങന്നൂര്‍ – 7.25 am
തിരുവല്ല- 7.34 am
ചങ്ങനാശേരി- 7.43 am
കോട്ടയം- 8.04 am
ഏറ്റുമാനൂര്‍- 8.16 am
കുറുപ്പന്തറ- 8.25 am
വൈക്കം റോഡ് – 8.34 am
പിറവം റോഡ് – 8.42 am
മുളന്തുരുത്തി- 8.53 am
തൃപ്പൂണിത്തുറ – 9.03 am
എറണകുളം ജങ്ഷൻ – 9.35 am

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News