ഏകീകൃത കുർബാന തർക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കുന്നതില്‍ അനിശ്ചിതത്വം. സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി നടത്തിയ ചർച്ചയില്‍ ധാരണയായെങ്കിലും പാരീഷ് കൗൺസിൽ പിൻമാറുകയായിരുന്നു.
സിറോ മലബാർ സഭാ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള സെൻ്റ് മേരീസ് ബസിലിക്ക കഴിഞ്ഞ ക്രിസ്മസ് തലേന്നാണ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ടത്. തുടർന്ന് വത്തിക്കാൻ്റെ നിർദേശപ്രകാരമാണ് കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ഈ മാസം 12 മുതൽ 4 നാൾ നീണ്ടു നിന്ന പ്രത്യേക സിനഡ് യോഗം വിഷയം ചർച്ച ചെയ്തു. ഈ യോഗത്തിലാണ് തർക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന സെൻ്റ് മേരീസ് ബസിലിക്ക തുറക്കാൻ തീരുമാനമായത്. ഏകീകൃത കുർബാന നടപ്പിലാകുന്നതുവരെ കുർബാന അർപ്പണ ഉണ്ടാകില്ലെന്ന് സിനഡ് തീരുമാനം എടുത്തു. മറിച്ച് ജനാഭിമുഖ കുർബാന നടത്തിയാൽ അടച്ചിടുമെന്ന് സിനഡ് വ്യക്തമാക്കി. എന്നാൽ മറ്റ് ആരാധനകൾക്ക് തടസ്സമുണ്ടാകുകയില്ല.
മെത്രാൻ സമിതിയും ബസിലിക്ക പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലായിരുന്ന ഈ ധാരണ. വ്യവസ്ഥകൾ ലംഘിച്ചാൽ കടുത്ത നടപടിയെടുക്കുമെന്നും സിനഡ് മുന്നറിയിപ്പ് നൽകി. എന്നാൽ ജനാഭിമുഖ കുർബാന മാത്രമേ അർപ്പിക്കാൻ കഴിയുകയുള്ളുവെന്ന് എറണാകുളം സെൻറ് മേരീസ് ബസലിക്ക ഭരണസമിതി വ്യക്തമാക്കി. പള്ളി തുറക്കുന്ന കാര്യത്തിൽ സഭാനേതൃത്വവുമായി ഉണ്ടാക്കിയ ധാരണകളിൽ നിന്ന് പിൻ വാങ്ങുന്നതായി ഭരണസമിതിയും അറിയിക്കുകയായിരുന്നു.എന്നാല്‍ ജനാഭിമുഖ കുർബാന തന്നെ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിമത വിഭാഗം.
Also read: മൃതദേഹത്തോട് ചേർന്ന് 3000 വര്‍ഷം പഴക്കമുള്ള വെങ്കല നിര്‍മ്മിത വാള്‍; സംഭവം ജർമ്മനിയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here