റേഷൻ കാർഡിലെ പിശകുകൾ പരിഹരിക്കാം; തെളിമ 2024 പദ്ധതിയുമായി കേരള സർക്കാർ

thelima 2024

റേഷൻ കടകളിൽ ഒരു മാസത്തേക്ക് പരാതി പെട്ടി. സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. കാർഡ് ശുദ്ധീകരണമാണ് പ്രധാന ലക്ഷ്യം. കാർഡ് ഉടമകൾക്ക് നേരിട്ടു റേഷൻ കടകളിൽ എത്തി കാർഡ് ശുദ്ധീകരിക്കാം. കാർഡ് ഉടമകൾക്ക് ഇതിലൂടെ പണച്ചിലവ് ഇല്ലാതാകും. റേഷൻ കടകളിലെ മറ്റു പരാതികളും ഇതിൽ നിക്ഷേപിക്കാം. ഈ സംവിധാനം വഴി റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും അവസരമുണ്ടാകും.

Also Read; ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് അത്യന്തം അപലപനീയം: മന്ത്രി ആര്‍ ബിന്ദു

തെളിമ 2024 എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിൽ തെറ്റുകൾ തിരുത്താം. അനർഹമായി കൈവശം വെച്ചിരിക്കുന്ന മുൻഗണനാ / എഎവൈ കാർഡുകളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കാം. എൽപിജി, വൈദ്യുതി കണക്ഷൻ ചേർക്കാം. മതിയായ രേഖകൾക്കൊപ്പം അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ നിക്ഷേപിച്ചാൽ മതി.

Also Read; ‘വയനാടിനോട് രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് കേന്ദ്രം പെരുമാറുന്നത്, ഇവിടുത്തെ ജനങ്ങളും മനുഷ്യരല്ലേ…’: സത്യൻ മൊകേരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here