‘മറ്റുള്ളതിനേക്കാൾ ജനാധിപത്യം ഇടതുപക്ഷത്തിലുണ്ട്, ചർച്ചകൾ നേതാക്കൾക്ക് ഹലേലൂയ പാടാൻ വേണ്ടിയല്ല’, തിരുത്തും തിരിച്ചുവരും: ബിനോയ് വിശ്വം

എൽഡിഎഫിന് കേരളത്തിൽ അന്ത്യമായി എന്ന് പ്രചരിപ്പിക്കുന്നവർ നിരാശപ്പെടേണ്ടവരാണെന്ന് ബിനോയ് വിശ്വം. മറ്റുള്ളതിനേക്കാൾ ജനാധിപത്യം ഇടതുപക്ഷത്തിലുണ്ടെന്നും, തെരെഞെടുപ്പിലെ പരാജയം മാനിക്കുന്നുവെന്നും എൻ സി പി കോഴിക്കോട് സംഘടിപ്പിച്ച സി കെ ഗോവിന്ദൻ നായർ എ സി ഷൺമുഖദാസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

ALSO READ: ‘സത്യപ്രതിജ്ഞ കഴിഞ്ഞു, ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ തുടങ്ങി’, ഗോവധം ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് ഭരണകൂടം

‘പിറകോട്ട് പോകാനോ മാറിയിരുന്ന് കരയാനോ എൽഡിഎഫ് ഒരുക്കമല്ല. ജനങ്ങൾ ചില മുന്നറിയിപ്പ് നൽകിയിരിക്കുന്നു എന്നാണ് മനസിലാക്കുന്നത്. ജനങ്ങൾ ഒരു വഴി ആഗ്രഹിക്കുന്നു, ആ വഴിയിലേക്ക് പോകാൻ എൽഡിഎഫ് തയ്യാറാണ്. ജനവിധി മനസ്സിലാക്കി ശക്തമായി തിരിച്ചുവരും.മുന്നണിയിലെ എല്ലാ പാർട്ടികളും അതിന്റെ പ്രക്രിയയിലാണ്’, ബിനോയ് വിശ്വം പറഞ്ഞു.

ALSO READ: വിവാഹേതര ബന്ധം ആരോപിച്ച് മേഘാലയയില്‍ യുവതിയെ ക്രൂരമായി മർദിച്ച് യുവാക്കൾ; പ്രതികരിക്കാതെ നോക്കി നിൽക്കുന്ന ആൾക്കൂട്ടം: വീഡിയോ

‘എൽഡിഎഫ് കൂട്ടായ ചർച്ചയിൽ കണ്ടെത്തിയ കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയും. മുന്നണി തകരുമെന്ന് ആരും വ്യാമോഹിക്കണ്ട. എൽഡിഎഫ് ഇപ്പോൾ പോകുന്നത് പോലെ പോയാൽ പോരാ എന്നതാണ് ജനങ്ങൾ പറയുന്നത്. തിരുത്താനുള്ള കാര്യങ്ങൾ തിരുത്തും. ഇടതുപക്ഷം മൂല്യങ്ങൾ മറന്നു പോയിട്ടില്ല. മറ്റുള്ളതിനേക്കാൾ ജനാധിപത്യം ഇടതുപക്ഷത്തിലുണ്ട്. ഞങ്ങൾ നടത്തുന്ന ചർച്ചകൾ നേതാക്കൾക്ക് ഹലേലൂയ പാടാൻ വേണ്ടിയല്ല. ചർച്ചകളിൽ വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ അവിടെ പലരും പങ്കുവെക്കാറുണ്ട്. നേതാവ് പറയുന്നതിന് കൈയ്യടിക്കലല്ല ചർച്ചകൾ എന്ന് മനസിലാക്കണം’, ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News