എരുമേലി വിമാനത്താവളത്തിന്റെ കാര്യത്തിൽ പഠന റിപ്പോർട്ടുകൾ കിട്ടിയ സാഹചര്യത്തിൽ തുടർ നടപടി വേഗത്തിൽ നടപ്പാക്കുമെന്ന് മന്ത്രി വി എൻ വാസവൻ. യുദ്ധകാല അടിസ്ഥാനത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നത് എന്നും മന്ത്രി അറിയിച്ചു. കേന്ദ്ര ഗവൺമെൻ്റിൻ്റെ ഭാഗത്ത് നിന്നും തുടർ നടപടികൾ വേഗത്തിൽ പ്രതീക്ഷിക്കുന്നു എന്നും മന്ത്രി പറഞ്ഞു. പുനരധിവാസത്തിന് മറ്റ് പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നും എരുമേലി വിമാനത്താവളം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
Also read: മലപ്പുറത്ത് കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു
അതേസമയം, ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു. ഇന്നലെ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 89,106 പേരാണ് ഇന്നലെ ദർശനം നടത്തിയത്. സ്പോട് ബുക്കിങ് വഴി 22,516 പേരും പുല്ലുമേട് പാതയിൽ 4380 പേരും ദർശനത്തിനെത്തി. അവധി ദിനമായതിനാൽ ഇന്നും കൂടുതൽ ഭക്തർ എത്താനാണ് സാധ്യത.
ഇന്നലെ പമ്പയിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് ഒഴിവാക്കി. പമ്പയിൽ എത്തുന്നവർക്ക് മലകയറാൻ ക്യൂ നിൽക്കേണ്ട സാഹചര്യമില്ല. ഇന്നും 70000 പേർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടുണ്ട്. അതേസമയം തമിഴ്നാട് നിന്നെത്തിയ തീർത്ഥാടകൻ ആർ ആതവൻ, നിലക്കൽ ശിവക്ഷേത്രം നടപന്തലിൽ കുഴഞ്ഞു വീണ് മരിച്ചു. രാവിലെ ഏഴ്മണിയോടെ കുഴഞ്ഞു വീണ ആതവനെ നിലക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here