പേട്ട തുള്ളൽ; കാഞ്ഞിരപ്പള്ളി താലൂക്കിൽ ജനുവരി 12 ന് അവധി

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് ജനുവരി 12 ന് കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. അന്നേ ദിവസം നിശ്ചയിച്ചിട്ടുള്ള പൊതു പരിപാടികൾക്കോ പൊതുപരീക്ഷക്കോ അവധി ബാധകമല്ല.

ALSO READ: ഉദ്ധവിന് തിരിച്ചടി; ഷിന്‍ഡേ പക്ഷം ഔദ്യോഗികമെന്ന് സ്പീക്കര്‍

ശബരിമല തീര്‍ഥാടനത്തിന് സമാപനം കുറിച്ചു കൊണ്ടുള്ളതാണ് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍. അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്ന് ആദ്യം ആരംഭിക്കുന്നത്. ആലങ്ങാട് ദേശക്കാരുടേതാണ് രണ്ടാമത്. അമ്പലപ്പുഴ ശ്രീകൃഷ്ണന്റെ സാന്നിധ്യമായി ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുന്നതോടുകൂടിയാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്ന് ഉച്ചയോടെ പുറപ്പെടുന്നത്. തുടര്‍ന്ന് സംഘം വാവരുപള്ളിയിലും കയറി വാവരുടെ പ്രതിനിധിയുമായാണ് പേട്ട തുള്ളല്‍ വലിയമ്പലത്തിലേക്ക് നീങ്ങുന്നത്.

ആകാശ നെറുകയില്‍ പൊന്‍നക്ഷത്രം തിളങ്ങുന്നതോടെ രണ്ടാമത്തെ സംഘമായ ആലങ്ങാട് പേട്ട സംഘം കൊച്ചമ്പലത്തില്‍ നിന്നും പേട്ട തുള്ളല്‍ ആരംഭിക്കും. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരും പോയിയെന്ന വിശ്വാസം കണക്കിലെടുത്ത് ആലങ്ങാട് സംഘം പള്ളിയില്‍ കയറാതെയാണ് പോകുന്നത്. വാദ്യമേളം, കാവടിയാട്ടം, പൂക്കാവടി എന്നിവ പേട്ടതുള്ളലിന് മികവേകും.

ALSO READ:മൂന്നാം തവണയും അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടാവകാശി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News