എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

ERUMELY

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.എരുമേലി കണമല അട്ടിവളവിലായിരുന്നു അപകടം.ആന്ധ്ര സ്വദേശി രാജു (50 ) ആണ് മരിച്ചത്.

ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസിൻ്റെ ഡ്രൈവറാണ് ഇയാൾ.
പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഏഴ് പേർക്ക് പരുക്കുണ്ട്.ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ALSO READ; കൊടി സുനിയുടെ പരോൾ സിപിഐഎമ്മിനെ ബാധിക്കുന്ന വിഷയമല്ല; എം വി ഗോവിന്ദൻ മാസ്റ്റർ

മോട്ടോർ വാഹന വകുപ്പിൻ്റെ സേഫ് സോൺ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ്സിൻ്റെ അമിതവേഗത അപകട കാരണമെന്ന് എംവിഡി അറിയിച്ചിട്ടുണ്ട്.

അതേസമയം ശബരിമല തീർത്ഥാടകൻ ഇന്ന് കുഴഞ്ഞുവീണ് മരിച്ചു.തമിഴ്നാട് കാഞ്ചിപുരം സ്വദേശി ദുരൈരാജ് (59) ആണ് മരിച്ചത്.പമ്പയിലെ ആശുപത്രയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

ENGLISH NEWS SUMMARY: One person died when the bus carrying Sabarimala pilgrims overturned in Erumeli. The accident happened at Erumeli Kanamela. Raju (50), a native of Andhra, died.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News