നിലത്തിരിക്കുന്ന കുട്ടിയുടെ മുകളിലൂടെ കാർ കയറി, ഏഴു വയസുകാരന് അദ്ഭുത രക്ഷപ്പെടൽ

കാറിന് അടിയിൽ പെട്ട ഏഴു വയസുകാരന് അദ്ഭുത രക്ഷപ്പെടൽ. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായിരുന്നു. ഗുജറാത്ത് സൂറത്തിലെ ഒരു റസിഡൻഷ്യൽ ഏരിയയിൽ നടന്ന അപകടത്തിൽ റോഡിൽ നിലത്തിരിക്കുകയായിരുന്ന കുട്ടിയുടെ മുകളിലൂടെയാണ് കാർ കയറിയത്. ഇതിന്റെ വീഡിയോ കണ്ട് സോഷ്യൽമീഡിയ അടക്കം അമ്പരന്നിരിക്കുകയാണ്.

ALSO READ: ‘മഞ്ചേശ്വരത്ത് നിന്നും തുടങ്ങാം’, വീഡിയോ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

റോഡിലെ വളവ് കഴിഞ്ഞ് എത്തിയ കാർ ഡ്രൈവർ നിലത്തിരിക്കുന്ന കുട്ടിയെ കണ്ടില്ലെന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. അപകടം നടന്നത് അറിയാതെ കാർ മുന്നോട്ടു പോകുന്നതും വിഡിയോയിൽ കാണാം. മുഖത്തും തലയ്ക്കും ചെറിയ പരുക്കുകളോടെ കുട്ടി രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്.
ALSO READ: ജമ്മു കശ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ വധിച്ചു

ഒരു ഡ്രൈവർക്ക് നേരിട്ട് നിരീക്ഷിക്കാൻ കഴിയാത്ത സ്വന്തം വാഹനത്തിന്റെ ഭാഗമാണ് ബ്ലൈൻഡ് സ്പോട്ട്. എന്നാൽ മിററുകളുടെ സഹായത്തോടെ ഈ പരിമിതിയെ ഒരു പരിധി വരെ മറികടക്കാൻ കഴിയുന്നതാണ്.നാലു ചക്ര വാഹനമോടിക്കുമ്പോൾ ഇടതും വലതും വശത്തുള്ള മിറർ, റിയർ മിറർ എന്നിവ നോക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News