ബിയര്‍ കുടിച്ച് ഓടി; ഒടുവില്‍ കാണാതായ മോമോയെ കണ്ടുകിട്ടി

ഇന്‍ഡ്യാനാപോളീസില്‍ നിന്ന് കാണാതായ മോമോ എന്ന പേരുള്ള കുരങ്ങിനെ കണ്ടെത്തി അധികൃതര്‍. ഏറെ പണിപ്പെട്ടാണ് അധികൃതര്‍ക്ക് കുരങ്ങിനെ കണ്ടെത്താനായത്. പലയിടത്തും വെച്ച് അധികൃതരുടെ കണ്ണ് വെട്ടിച്ച് കുരങ്ങ് അതിവിദഗ്ധമായി രക്ഷപ്പെട്ടു. ഒടുവില്‍ എവിടുന്നോ കിട്ടിയ ബിയര്‍ കുപ്പിയില്‍ നിന്ന് ബിയര്‍ കുടിക്കുന്നതിനിടയിലാണ് മോമോ അധികൃതരുടെ കെണിയിലാവുന്നത്.

READ ALSO:പ്രായം തളര്‍ത്താത്ത വീര്യം..; ചെങ്കൊടി കൈയ്യിലേന്തി മുത്തശ്ശിമാര്‍, വീഡിയോ വൈറല്‍

കുരങ്ങിനെ കണ്ടെത്തുന്നതിനായി ഉടമ ഫേസ്ബുക്ക് ഗ്രൂപ്പുകളിലടക്കം ഫോട്ടോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച വൈകുന്നേരം കുരങ്ങിനെ കാണാനില്ലെന്ന ഉടമയുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈയിലും മോമോയെ കാണാതായെങ്കിലും പിന്നീട് കണ്ടെത്തിയിരുന്നു.

READ ALSO:അച്ഛന്‍ വലിയവനായിരുന്നു, അമ്മ മോശവും; എന്റെ മുന്നില്‍ വെച്ചാണ് അച്ഛനെ കഴുത്തറുത്ത് കൊന്നതെന്ന് 9കാരന്‍; അമ്മയും കാമുകനും കുറ്റക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News