ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം വീണ്ടും പ്രതിസന്ധിയിൽ. 25 മീറ്റർ തുരന്ന ശേഷം രക്ഷാദൗത്യം നിർത്തി വെച്ചു. ലോഹ ഭാഗത്ത് ഡ്രില്ലിങ് മെഷീൻ ഇടിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം തടസ്സപെട്ടത്. ഉത്തരകാശിയിൽ നിര്‍മാണത്തിലായിരുന്ന തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയിട്ട് 120 മണിക്കൂര്‍ പിന്നിട്ടു. 40 തൊഴിലാളികളാണ് ഞായറാഴ്ച മുതൽ കുടുങ്ങി കിടക്കുന്നത്. ഇന്നലെയാണ് ദില്ലിയിൽ നിന്നെത്തിച്ച യുഎസ് നിർമിത ഡ്രില്ലിങ്ങ് മെഷിൻ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
Also Read; ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനം
തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമം തുടരുന്നതിനിടെ ലോഹഭാഗത്തിൽ ഡ്രില്ലിങ് മെഷീൻ ഇടിച്ചതിനെ തുടർന്ന് ദൗത്യം താത്കാലികമായി നിർത്തി വെച്ചു. ലോഹഭാഗം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് 25 മീറ്റർ തുരന്ന ശേഷമാണ് പ്രതിസന്ധി നേരിട്ടത്. ഇനിയും 45 മീറ്റർ ഡ്രിൽ ചെയ്യണം. ഡ്രില്‍ ചെയ്ത് രൂപപ്പെടുന്ന ദ്വാരത്തിലൂടെ സ്റ്റീല്‍ പൈപ്പ് കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നീക്കം. തൊഴിലാളികളെ പുറത്തെത്തിക്കുമ്പോൾ അടിയന്തര ആവശ്യങ്ങൾക്കായി തുരങ്കത്തിന് സമീപം 6 കിടക്കകളുള്ള താത്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ വോക്കി ടോക്കി വഴി നിരന്തരം ബന്ധപെടുന്നുണ്ട്.
Also Read; ഹരിയാനയില്‍ സ്ത്രീകളെ കുട്ടികള്‍ കല്ലെറിഞ്ഞ സംഭവം; മൂന്നു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here