‘ഇഷയ്ക്ക് രണ്ട് അമ്മമാരുണ്ടോ?’, നാലാം ക്ലാസ് സഹപാഠിയുടെ മുനവെച്ച ചോദ്യം ഓർത്തെടുത്ത് ഹേമമാലിനിയുടെ മകൾ

നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ദുരനുഭവത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞ് ഹേമമാലിനിയുടെ മകൾ ഇഷ ഡിയോൾ. തീരെ പ്രതീക്ഷിക്കാതെ സഹപാഠിയുടെ മുനവെച്ച ചോദ്യം ” ഇഷയ്ക്ക് രണ്ടു അമ്മമാരുണ്ടോ ?” എന്നത് തന്നെ ഒരുപാട് ചിന്തിപ്പിച്ചുവെന്ന് ഇഷ പറയുന്നു. അപ്രതീക്ഷിതമായ ചോദ്യത്തോട് എങ്ങിനെ പ്രതികരിക്കണമെന്ന് പോലും അറിയാത്ത പ്രായം. എന്നാൽ ഒരു അമ്മ മാത്രമേയുള്ളൂവെന്ന് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ പുറകിൽ നിന്നുള്ള പരിഹാസ ചിരി മനസ്സിനെ നൊമ്പരപ്പെടുത്തിയെന്നും ഇഷ പറയുന്നു. അങ്ങിനെയാണ് വീട്ടിൽ തിരിച്ചെത്തിയ ശേഷം സ്കൂളിൽ നടന്ന കാര്യങ്ങൾ അമ്മയോട് പറയുന്നത്.

അന്നാണ് ആദ്യമായി ധർമ്മേന്ദ്രയുടെ മറ്റൊരു കുടുംബത്തെക്കുറിച്ച് തൻ്റെ പെൺമക്കളെ അറിയിക്കാൻ ഹേമമാലിനി തീരുമാനിച്ചത്. ഹേമമാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ എന്ന ജീവചരിത്രത്തിലാണ് ഇഷാ ഡിയോൾ തൻ്റെ സ്കൂൾ ജീവിതത്തിലെ കയ്പ്പ് നിറഞ്ഞ അനുഭവം പങ്കിട്ടത്.

Also read:‘വീടിനു മുന്നിൽ സ്ത്രീയും കുട്ടിയും വന്നുനിൽക്കുന്നുവെന്നത് ബാലയുടെ നാടകം, അത് പൊളിഞ്ഞു ‘; ഇനിയെങ്കിലും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കയറി ചെല്ലരുതെന്ന് സീക്രട്ട് ഏജന്റ്

നാലാം ക്ലാസ്സിൽ പഠിക്കുന്ന പ്രായത്തിൽ അമ്മ പറഞ്ഞ ജീവിത യാഥാർഥ്യങ്ങളോട് താൻ പൊരുത്തപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇഷ പറയുന്നു. ബോളിവുഡ് താരം ധർമ്മേന്ദ്ര ഹേമ മാലിനിയെ വിവാഹം കഴിച്ചപ്പോൾ, ആദ്യ ഭാര്യയായ പ്രകാശ് കൗറുമായി വിവാഹബന്ധം വേർപെടുത്തിയിരുന്നില്ല. അവർക്ക് സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേതാ ഡിയോൾ, അജീത ഡിയോൾ എന്നീ നാല് മക്കളുണ്ടായിരുന്നു.

ധർമ്മേന്ദ്രയുടെയും ഹേമയുടെയും പെൺമക്കളായ ഇഷയ്ക്കും അഹാന ഡിയോളിനും അവരുടെ പാരമ്പര്യേതര കുടുംബത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ധർമ്മേന്ദ്രയുടെ മറ്റൊരു കുടുംബത്തെക്കുറിച്ച് തൻ്റെ പെൺമക്കളെ അറിയിക്കാൻ ഹേമമാലിനി തീരുമാനിച്ചത്. എന്നാൽ തനിക്ക് ഒരിക്കലും ഇത് മോശമായി തോന്നിയില്ലെന്നും, മാതാപിതാക്കളിൽ നിന്നും ലഭിക്കേണ്ട സ്നേഹത്തിന് കുറവ് തോന്നിയിട്ടില്ലെന്നും ഇഷ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News