ന്യായമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് ഇഎസ്‌ഐ ഡോക്ടര്‍മാര്‍

സര്‍ക്കാര്‍ അനുകൂലമായിട്ടും ഡിപ്പാര്‍ട്ട്‌മെന്റിലെ കെടുകാര്യസ്ഥത കാരണം ന്യായമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് ഇഎസ്‌ഐ ഡോക്ടര്‍മാര്‍. പേ റിവിഷനിലെ അപാകതകള്‍ പരിഹരിച്ച് ആനുകൂല്യങ്ങള്‍ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വിഷയത്തില്‍ കേരള ഗവൺമെന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Also read:പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍; അര്‍ജുന-ഖേല്‍രത്ന പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്

കാലങ്ങളായി ആരോഗ്യവകുപ്പിന് സമാനമായ സര്‍വ്വീസായാണ് ഇഎസ്‌ഐ ഡോക്ടര്‍മാരെയും പരിഗണിച്ചിരുന്നത്. ആനുകൂല്യങ്ങളിലും വേര്‍തിരിവില്ല. പക്ഷെ കഴിഞ്ഞ പേ റിവിഷനില്‍ അപകാത വന്നതോടെ എല്ലാം തകിടം മറിഞ്ഞു.

ന്യായമായ അവകാശമായ എട്ടുവര്‍ഷത്തേയും 15 വര്‍ഷത്തേയും ഗ്രേഡും ഇഎസ്‌ഐ ഡോക്ടര്‍മാര്‍ക്ക് നഷ്ടമായി. ഡിപ്പാര്‍ട്ട്‌മെന്റിലെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേരള ഗവൺമെന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

ALSO READ:7 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ അനാഥാലയങ്ങള്‍ക്ക് ഗ്രാന്‍റായി നല്‍കിയത് 148 കോടി 10 ലക്ഷം രൂപ

തുല്യ യോഗ്യത, തുല്യജോലി തുല്യവേതനം എന്നീ വിഷയങ്ങളില്‍ നടപടി വേണമെന്നാണ് ഇഎസ്‌ഐ ഡോക്ടര്‍മാരുടെ ആവശ്യം. വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സംഘടനാ ഭാരവാഹികള്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി. തൊഴില്‍ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ തങ്ങളുടെ ന്യായമായ ആവശ്യം പരിഗണിക്കുമെന്നാണ് ഇഎസ്‌ഐ ഡോക്ടര്‍മാരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News