ഒരു ശരാശരി ഫേസ്ബുക്ക് അമ്മാവന്റെ ഡിപി ഇങ്ങനെയായിരിക്കും; ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍, വിമര്‍ശനം

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നടി എസ്തര്‍ അനില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ഒരു ചിത്രവും അതിന്റെ അടിക്കുറിപ്പുമാണ്. ‘ഒരു ശരാശരി ഫേസ്ബുക്ക് അമ്മാവന്റെ ഡിപി ഇങ്ങനെയായിരിക്കും(നല്ല ഭാഗങ്ങള്‍ മാത്രം)’ എന്ന ക്യാപ്ഷനോടെ ആണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

ബാംഗ്ലൂരില്‍ നിന്നുള്ള ഫോട്ടോ ആണ് എസ്തര്‍ അനില്‍ പങ്കുവച്ചിരിക്കുന്നത്. ആഹാരത്തിന്റെയും ക്ലോസപ് ഫോട്ടയും ബ്ലര്‍ ആയിട്ടുള്ള ചിത്രങ്ങളും ആണ് നടി പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

‘ഈ കുട്ടി ഉദ്ദേശിച്ചത് ഫണ്‍ ആണെങ്കിലും അങ്ങനെ തോന്നിയില്ല. ആദ്യമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക് സെല്‍ഫി വേണ്ട വണ്ണം എടുക്കാന്‍ അറിയില്ലായിരിക്കും. നാളെ ഈ കുട്ടിക്കും വയസ്സായി അപ്പോളത്തെ ടെക്‌നോളജി മുന്നില്‍ അമ്മായി ആകുമ്പോള്‍ മനസ്സിലാകും, ദൃശ്യത്തിന്റെ മിടുക്ക് മാത്രമാണ് ഉള്ളത്. മറ്റുള്ളവരെ കളിയാക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് അത് മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News