ആലിയ ഭട്ടും നിമിഷ സജയനും ഒന്നിക്കുന്നു; പുതിയ പ്രഖ്യാപനം ഇങ്ങനെ

നിമിഷ സജയനും റോഷൻ മാത്യുവും ഒന്നിക്കുന്ന ആമസോൺ സീരിസായ പോച്ചറിൻറെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ആലിയാ ഭട്ട്. വാര്‍ത്ത സ്ഥിരീകരിച്ച് ആമസോണ്‍ പ്രൈം.

വരാനിരിക്കുന്ന ‘പോച്ചർ’ സീരീസിൽ ആലിയ ഭട്ട് ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്തയുമായി ചേർന്ന് പ്രൊഡ്യൂസർ വേഷമണിയുന്നു. ‘ഡൽഹി ക്രൈം’ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ക്രൈം സീരീസിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിട്ടാണ് ആലിയ എത്തിയിരിക്കുന്നത്.

ALSO READ: കലാഭവന്‍ മണിയെ അപമാനിച്ചത് ദിവ്യ ഉണ്ണിയോ? ഒടുവിൽ വർഷങ്ങൾക്ക് ശേഷം വിവാദത്തിൽ പ്രതികരിച്ച് നടി

റിലീസ് ചെയ്യാനിരിക്കുന്ന ആമസോൺ ഒറിജിനൽ സീരീസായ ‘പോച്ചർ’ൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ആലിയ ഭട്ട് എത്തുന്ന വിവരം ആമസോൺ പ്രൈം വീഡിയോ തന്നെയസാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണ കുറ്റകൃത്യ പരമ്പരയായ ‘പോച്ചർ’ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ആലിയ ഭട്ടിൻ്റെ പ്രൊഡക്ഷൻ ഹൗസായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 23 മുതൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ ‘പോച്ചർ’ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News