സൈക്കിള്‍ ഇനിയും വാങ്ങാമല്ലോ, വയനാടിനായി ഒരു കുരുന്ന് കൈത്താങ്ങ്; കുടുക്ക പൊട്ടിച്ച് ഏയ്ഥന്‍ ക്രിസ്റ്റഫര്‍

Wayanad Landslide

സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ കുഞ്ഞ് സമ്പാദ്യം വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കി ഒരു കൊച്ചു മിടുക്കന്‍. എറണാകുളം ഫോര്‍ട്ട്‌കൊച്ചി ബ്രിട്ടോ സ്‌ക്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഏയ്ഥന്‍ ക്രിസ്റ്റഫറാണ് 3650 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ദുരന്തഭൂമിയിലെ ഹൃദയഭേദകമായ കാഴ്ചകളാണ് നാലാം ക്ലാസുകാരന്റെ കുഞ്ഞു മനസിനെ വേദനിപ്പിച്ചത്. പിന്നെ മറിച്ചൊന്നും ആലോചിച്ചില്ല.

Also Read : മരണത്തെ മുഖാമുഖം കണ്ടുനിന്നവര്‍ക്കരുകിലെത്തിയപ്പോള്‍ സ്വന്തം ജീവനെക്കുറിച്ചോര്‍ത്തിരുന്നില്ല, പുഴയിലെ കുത്തൊഴുക്കിനെ നേരിടാന്‍ ഒടുവില്‍ തെങ്ങിനെയും പാലമാക്കേണ്ടി വന്നു; രക്ഷാപ്രവര്‍ത്തകന്‍ ആസിഫ്

സൈക്കിള്‍ വാങ്ങാന്‍ വര്‍ഷങ്ങളായി സ്വരുക്കുട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. കുടുക്ക പൊട്ടിച്ച് കിട്ടിയ 3650 രൂപയുമായി ഏയ്ഥന്‍ ക്രിസ്റ്റഫര്‍ നേരെ പോയത് പള്ളുരുത്തി പോലീസ് സ്റ്റേഷനിലേക്കാണ്. അവിടെയെത്തി സിഐ ഗിരീഷ് കുമാറിന് പണം കൈമാറി.

എറണാകുളം ഇടക്കൊച്ചി സ്വദേശിയായ നാലാം ക്ലാസുകാരനായ ഏയ്ഥന്‍ ക്രിസ്റ്റഫര്‍ രണ്ട് വര്‍ഷമായി തന്റെ കുടുക്കയില്‍ സ്വരൂപിച്ച പണമാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. എല്ലാം നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് അതിജീവിക്കാനായി കേരളം ഒന്നടങ്കം കൈകോര്‍ക്കുമ്പോള്‍ ഇങ്ങനെ ഒട്ടനവധി പിഞ്ചോമനകളും ഒപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News