അബൂദബിയില്‍ നിന്നുള്ള കോഴിക്കോട്, തിരുവനന്തപുരം സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്. ജനുവരി 1 മുതലാണ് സർവീസ് പുനരാരംഭിക്കുക. ആദ്യഘട്ടത്തിൽ പ്രതിദിനം ഓരോ സര്‍വീസുകളായിരിക്കും ഉണ്ടായിരിക്കുക.
ALSO READ: ചെന്നൈയിലെ വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനം; മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും
എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 321 ആണ് തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. പുലർച്ചെ 3.20ന് യാത്രയാവുന്ന വിമാനം രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തും. രാവിലെ 10.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.55ന് അബൂദബിയിലെത്തും.
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.40 ന് അബൂദബിയില്‍ നിന്ന് യാത്ര തിരിച്ച് രാത്രി 8 മണിയോടെ എത്തുന്ന രീതിയിലാണ് കോഴിക്കോട്ടേക്കുള്ള സര്‍വീസ്. എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 320 ആണ് സർവീസ് നടത്തുക. ഇതിൽ എട്ട് ബിസിനസ് ക്ലാസ്, 157 എക്കോണമി സീറ്റുകളാണ് ക്രമീകരിച്ചിട്ടുള്ളത്. തിരിച്ച് രാത്രി 9.30ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന വിമാനം അര്‍ധരാത്രി 12 മണിയോടെ അബൂദബിയിലെത്തും.
ALSO READ:രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; പങ്കെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം
ഏഴ് കിലോ മുതല്‍ 35 കിലോ വരെ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കും വിധം വിവിധ നിരക്കുകളില്‍ ടിക്കറ്റ് ലഭിക്കും. ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് മാത്രമായും ടിക്കറ്റ് ബുക്ക് ചെയ്യാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here