കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുക; പുതിയ രണ്ട് സര്‍വീസുകളുമായി ഇത്തിഹാദ് എയര്‍വേയ്‌സ്

എമിറേറ്റിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്. തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കുമായി പുതിയ രണ്ട് സര്‍വീസുകളുടെ പ്രഖ്യാപനമാണ് ഇത്തിഹാദ് എയര്‍വേയ്‌സ് നടത്തിയിരിക്കുന്നത്. 2024 ജനുവരി മുതല്‍ അബുദാബിയില്‍ നിന്നുള്ള പുതിയ സര്‍വീസുകള്‍ നിലവില്‍ വരും.

കൊച്ചിയിലേക്കും ചെന്നൈയിലേക്കും വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതായും ഇത്തിഹാദ് അറിയിച്ചു. ഇതോടെ യൂറോപ്പ്, ഏഷ്യ, യുഎസ് എന്നിവിടങ്ങളിലായി ഇത്തിഹാദ് എയര്‍വേയ്‌സ് ഈ വര്‍ഷം പ്രഖ്യാപിച്ച ആകെ പുതിയ റൂട്ടുകളുടെ എണ്ണം 11 ആയി. നേരത്തെ കൊല്‍ക്കത്ത, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, കോപ്പന്‍ഹേഗന്‍, ഒസാക എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ 9 പുതിയ സര്‍വീസുകള്‍ തുടങ്ങുമെന്ന് വിമാന കമ്പനി പ്രഖ്യാപിച്ചിരുന്നു.

also read: ‘സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മുഴുവൻ തുകയും’; സാരികൾ വിൽക്കാനൊരുങ്ങി ആലിയ ഭട്ട്

അതേസമയം കുറഞ്ഞ നിരക്കില്‍ വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന പുതിയ ഓഫര്‍ ഇത്തിഹാദ് എയര്‍വേയ്‌സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ‘മിഷന്‍ ഇംപോസിബിളി’ലൂടെയാണ് ഇത്തിഹാദ് ഈ പരിമിതകാല ഓഫര്‍ നല്‍കുന്നത്. യാത്രക്കാര്‍ക്ക് ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് വിമാന കമ്പനി ഒരുക്കുന്നത്.ഇന്ത്യയിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഈ ഓഫറിലൂടെ സാധിക്കും.

also read: കിടപ്പ് രോഗിക്ക് യൂറിൻ ബാഗ് കിട്ടിയില്ല പകരം ഉപയോ​ഗിച്ചത് സ്പ്രൈറ്റ് കുപ്പി

ഇതിനായി യാത്രക്കാര്‍ ഈ വര്‍ഷം സെപ്തംബര്‍ 10 മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവിലേക്കുള്ള യാത്രയുടെ ടിക്കറ്റ് ആണ് ബുക്ക് ചെയ്യേണ്ടത്. ഓഫര്‍ ജൂലൈ 31 വരെ മാത്രമാണ് നിലവിലുള്ളത്. ഈ പരിമിതമായ സമയത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News