തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷമാണ് കോഴിക്കോട് കൊക്കലൂര്‍ ജിഎച്ച്എസ്എസ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടക മത്സരത്തില്‍ പങ്കെടുക്കുന്നത്. ‘ഏറ്റം’ എന്ന നാടകമാണ് ഇത്തവണ കൊക്കലൂര്‍ സ്‌കൂള്‍ അവതരിപ്പിച്ചത്. എല്ലാവരും ഭൂമിയുടെ അവകാശികളാണെന്ന ആശയം മുന്നോട്ടുവയ്ക്കുന്ന ഈ നാടകത്തിന്റെ പ്രധാനപ്രമേയം വനനശീകരണവും ബഹിഷ്‌ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുമാണ്.
ALSO READ: ഛത്തീസ്ഗഡിൽ നക്സൽ ആക്രമണത്തിൽ 9 സൈനികർക്ക് വീരമൃത്യു
കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ഒപ്പം മികച്ച നടനുള്ള സമ്മാനവും നേടിയാണ് ‘ഏറ്റം’ നാടകം 63-ാമത് സംസ്ഥാന കലോത്സവവേദിയില്‍ എത്തി എ ഗ്രേഡ് നേടിയത്. മികച്ച നടനുള്ള സമ്മാനം കരസ്ഥമാക്കിയതും ഏറ്റത്തിലൂടെ കോക്കല്ലൂരിന്റെ യദുകൃഷ്ണയാണ്. പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ്.
മാവറിക്‌സ് ക്രിയേറ്റീവ് കളക്ടീവ് എന്ന നാടക കൂട്ടായ്മയുടെ പിന്തുണയോടെയാണ് ഒരുക്കിയ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ ദാസാണ്. കുഞ്ഞുച്ചേട്ടന്റെ കുഞ്ഞ്, പുലി പറഞ്ഞ കഥ, തേന്‍, ഓട്ട, കക്കുകളി, സിംഗപ്പൂര്‍, കലാസമിതി, കുമരു എന്നീ എട്ട് നാടകങ്ങളാണ് മുന്‍ വര്‍ഷങ്ങളില്‍ കോക്കല്ലൂര്‍ സ്‌കൂള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ചത്.
ALSO READ: വേദിയില്‍ നിറഞ്ഞാടി ഭരത് കൃഷ്ണ; പഴയ ഓര്‍മകളിലൂടെ അമ്മ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here