ജനസാഗരമായി ഏറ്റുമാനൂർ നവകേരള സദസ്; ഫോട്ടോ ഗ്യാലറി

ഏറ്റുമാനൂരിൽ നടന്ന നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ജനങ്ങൾ.
ആവേശനിർഭരമായ സ്വീകരണമാണ് ജനങ്ങൾ നവകേരള സദസ്സിനെ ഏറ്റുമാനൂരിൽ ഒരുക്കിയത്. കാസര്‍ഗോഡ് നിന്നും ആരംഭിച്ച് പാലക്കാടും തൃശ്ശൂരും എറണാകുളവുമൊക്കെ പിന്നിട്ട നവകേരള സദസ് കോട്ടയത്ത് എത്തിയപ്പോഴും ജനങ്ങളുടെ തിരക്കിന് കുറവൊന്നുമുണ്ടായില്ല. വൻ ജനാവലിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാൻ ഓരോ മണ്ഡലത്തിലും എത്തിയത്.

തങ്ങളുടെ പരാതികളും പരിഭവങ്ങളും അറിയിക്കാൻ ഒരിടം, അങ്ങനെയാണ് ജനങ്ങൾ നവകേരള സദസിനെ കണ്ടത്.പരാതികൾക്ക് പരിഹാരം കാണുമെന്ന ഉറപ്പും ജനങ്ങളിൽ പ്രതീക്ഷയുണർത്തുന്നു. തുടക്കം മുതലേ പ്രതിപക്ഷ എതിർപ്പുകൾ ഉണ്ടായിട്ടും അവയൊന്നും വകവെയ്ക്കാതെ ജനങ്ങൾ എത്തി. ഇതിന്റെ മറ്റൊരു ഉദാഹരണമാണ് ഏറ്റുമാനൂരിലെ നവകേരള വേദിയിലും പ്രകടമായത്. ഒപ്പം ജനങ്ങൾക്ക് ഈ സർക്കാരിനുള്ള വിശ്വാസവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News