യൂറോ കപ്പ്; സ്ലൊവാക്യയെ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ

യൂറോ കപ്പിൽ ഇംഗ്ലണ്ട് ക്വാർട്ടറിൽ. പ്രീ ക്വാർട്ടറിൽ നടന്ന ആവേശകരമായ മത്സരത്തിൽ സ്ലൊവാക്യയെ 2-1ന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയത്. 95 -ാം മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിൻ്റെ അതിശയിപ്പിക്കുന്ന തിരിച്ചുവരവ്. 35-ാം മിനുറ്റിൽ സ്ലൊവാക്യയുടെ ഇവാൻ ഷ്രാൻസാണ് ആദ്യ ലീഡ് നേടിയത്. 96-ാം മിനുറ്റിൽ ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിൻ്റെ രക്ഷകനായി. എക്സ്ട്രാ ടൈമിൻ്റെ ആദ്യ മിനുറ്റിൽ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ വിജയഗോൾ കണ്ടെത്തിയത്. ക്വാർട്ടറിൽ സ്വിറ്റ്സർലാൻ്റാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

Also read:സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് ഇഷ്ടമുള്ള സെമസ്റ്റർ രീതി തെരഞ്ഞെടുക്കാൻ സൗദിയിൽ അനുമതി

യൂറോ കപ്പ് പ്രീ-ക്വാര്‍ട്ടറില്‍ ഇന്ന് ഫ്രാന്‍സ് ബെല്‍ജിയത്തെയും പോര്‍ച്ചുഗല്‍ സ്ളൊവേനിയയെയും നേരിടും. രാത്രി 9.30 നാണ് ഫ്രാന്‍സ് ബെല്‍ജിയം മത്സരം. രാത്രി 12.30 നാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങുക. ഡി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് ഫ്രാന്‍സ് പ്രീ-ക്വാര്‍ട്ടറില്‍ എത്തിയത്. ഗ്രൂപ്പ് ഇ യില്‍ രണ്ടാം സ്ഥാനക്കാരായാണ് ബെല്‍ജിയത്തിന്‍റെ പ്രീ-ക്വാര്‍ട്ടര്‍ പ്രവേശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration