യൂറോ കപ്പ്; പോര്‍ച്ചുഗലും ഫ്രാന്‍സും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും

സ്ലൊവേനിയ്ക്ക് എതിരെയുള്ള വിജയത്തോടെ പോര്‍ച്ചുഗലും അവസാന മിനിറ്റില്‍ ബെല്‍ജിയം പ്രതിരോധതാരം അടിച്ച സെല്‍ഫ് ഗോളിലൂടെ ഫ്രാന്‍സും യൂറോ കപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വെള്ളിയാഴ്ച ഫ്രാന്‍സും പോര്‍ച്ചുഗലും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.

ALSO READ:  ഗ്യാപ്പ് റോഡില്‍ വീണ്ടും അപകട യാത്ര; നടപടിയെടുക്കാന്‍ എംവിഡി

ഗോളി ഡിയേഗോ കോസ്റ്റയാണ് പോര്‍ച്ചുഗലിന്റെ വിജയശില്‍പി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോലും പതറിയ സാഹര്യത്തില്‍, ഗോള്‍ വല കാത്ത് ഡിയേഗോ പോര്‍ച്ചുഗലിന്റെ വന്‍മതിലായത്.

സ്ലൊവേനിയയുടെ മൂന്നു പെനാല്‍റ്റി ഷോട്ടുകളും കൃത്യമായി ഡിയേഗോ തടഞ്ഞു. അധികസമയത്തും ഗോള്‍ ഒന്നും ഇരുടീമുകളും നേടിയില്ല. അധികസമയത്തിലെ ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ റോണോ തൊടുത്ത പെനല്‍റ്റി ഷോട്ട് സ്ലൊവേനിയന്‍ ഗോളി യാന്‍ ഒബ്ലാക് തടഞ്ഞു.

ALSO READ:  ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് 4 വര്‍ഷ ബിരുദം ആവിഷ്‌കരിച്ചിരിക്കുന്നത്: മുഖ്യമന്ത്രി

ഭാഗ്യം കൊണ്ടാണ് ഫ്രഞ്ച് പട ക്വാര്‍ട്ടറിലെത്തിയതെന്ന് പറഞ്ഞാലും തെറ്റില്ല. പക്ഷേ അത് ബെല്‍ജിയത്തിന് കനത്ത തിരിച്ചടിയുമായിരുന്നു. ഗോള്‍ അടിക്കാതെയും അടിപ്പിക്കാതെയും ഫ്രാന്‍സിന് മുന്നില്‍ എണ്‍പത്തഞ്ചാം മിനിട്ടു വരെ ബെല്‍ജിയം പിടിച്ചുനിന്നു. പ്രതിരോധ താരം യാന്‍ വെര്‍ട്ടോംഗന്റെ സെല്‍ഫ് ഗോള്‍ ഫ്രാന്‍സിന് ക്വാര്‍ട്ടറിലേക്ക് വഴിയൊരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News