യൂറോകപ്പില്‍ ജര്‍മനിക്ക് രക്ഷകനായത് നിക്ലാസ് ഫുള്‍ക്രുഗ്. അവസാന പതിനഞ്ച് മിനിറ്റാണ് മത്സരത്തിന്റെ ഗതിതന്നെ മാറ്റിയത്. രണ്ടാം പകുതിയുടെ അധികസമയത്ത് ജര്‍മനിയുടെ മാനംകാത്ത് ഫുള്‍ക്രുഗ് സ്വിറ്റ്‌സര്‍ലന്റിന്റെ വല കുലുക്കി, സമനില ഗോള്‍ നേടി. ഇതോടെ രണ്ട് ജയം ഒരു സമനില എന്നിവയുമായി ഏഴ് പോയിന്റ് നേടിയ ജര്‍മനി ഗ്രൂപ്പ് എയില്‍ ഒന്നാമതായി പ്രീക്വാര്‍ട്ടറില്‍ കടന്നു. അതേസമയം രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലന്റിന് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റ് നേടി രണ്ടാമതെത്തി.
ALSO READ: കോഴിക്കോട് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 35 പവനോളം സ്വര്‍ണം നഷ്ടമായി
ആദ്യപകുതിയിലെ 28-ാം മിനിറ്റില്‍ ഗോള്‍ നേടി സ്വിറ്റ്സര്‍ലന്‍ഡ് ജര്‍മനിയെ ഞെട്ടിച്ചു. എന്നാല്‍ സ്വിറ്റ്‌സര്‍ലന്റിനെ തളയ്ക്കാന്‍ ജര്‍മനി പാടുപെടുന്നതാണ് പിന്നീട് കണ്ടത്്. ഡാന്‍ എന്‍ഡോയ് ആണ് ജര്‍മനിയെ അങ്കലാപ്പിലാക്കി ഗോള്‍ നേടിയത്. പ്രതിരോധത്തില്‍ ജര്‍മനി പിന്നിലായ സമയം കൃത്യമായി സ്വിറ്റ്‌സര്‍ലന്റ് ഉപയോഗിച്ചു. രാജ്യത്തിനായി 14-ാമത്തെ മത്സരം കളിക്കുന്ന എന്‍ഡോയ് ഇതാദ്യമായാണ് ഗോള്‍ നേടുന്നത്. സ്വിസ് താരങ്ങളുടെ പാസുവഴി എതിര്‍ ബോക്‌സിലെത്തിച്ച പന്ത്, റെമോ ഫ്രൈലര്‍ ബോക്‌സിന് മധ്യത്തിലേക്ക് നല്‍കി. ജര്‍മന്‍ പ്രതിരോധത്തെ മറികടന്ന് ഓടിയെത്തിയ എന്‍ഡോയ്ക്ക് ഉയര്‍ന്നെത്തിയ പന്തില്‍ വലതുകാല്‍വെച്ചുകൊടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.
ALSO READ: ‘മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ല, നടക്കുന്നത് വ്യാജ പ്രചാരണം’: മന്ത്രി വി ശിവൻകുട്ടി
ഡേവിഡ് റോം നല്‍കിയ ക്രോസില്‍നിന്നായിരുന്നു ഫുള്‍ക്രജിന്റെ ഗോള്‍. രണ്ടുപേരും പകരക്കാരായി ഇറങ്ങിയതായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here