ഇംഗ്ലണ്ട് രണ്ടും കല്‍പ്പിച്ചാണ്, ആദ്യ എതിരാളികള്‍ സെര്‍ബിയ; ആവേശത്തോടെ ആരാധകര്‍

യൂറോ കപ്പില്‍ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ് ഇംഗ്ലണ്ട്. ശക്തരായ സെര്‍ബിയെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ആരംഭിക്കുന്ന മത്സരത്തില്‍ അവര്‍ നേരിടാന്‍ ഒരുങ്ങുന്നത്. 1966ലെ ലോക ചാമ്പന്യമാരായ ഇംഗ്ലണ്ടിന് പിന്നെയിതുവരെ ഒരു കപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. യൂറോ കപ്പില്‍ 1968ല്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതൊഴിച്ചാല്‍ കാര്യമായ മറ്റൊരു നേട്ടവും ലോകത്തിലെ ഈ മികച്ച ടീമിന് നേടാനായിട്ടില്ലെന്നത് ആരാധകരെയും ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണ്.

ALSO READ: സുരേഷ് ഗോപിയുടെ ഇന്ദിരാഗാന്ധി ഭാരത മാതാവ് പരാമർശം; പ്രതിഷേധം പരസ്യമാക്കി ബിജെപി – ആർ എസ് എസ് നേതാക്കൾ

ഈ യൂറോ കപ്പിലൂടെ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ടിനെ കരുത്തരാക്കുന്നത് ജൂഡ് ബെല്ലിങ്ഹാമും ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നുമാണ്. പരിശീലകന്‍ ഗാരെത്ത് സൗത്‌ഗേറ്റിന് കിഴീല്‍ ഇംഗ്ലണ്ടിന്റെ അവസാന ടൂര്‍ണമെന്റാണിത്. സൗദി പ്രോ ലിഗീലും കിങ്‌സ് കപ്പിലും അല്‍ ഹിലാലിനെ ജേതാക്കളാക്കിയ സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ മിത്രോവിച് ആണ് സെര്‍ബിയന്‍ നിരയിലെ പ്രധാന താരം.

ALSO READ:  തൃത്താല എസ്ഐയെ വണ്ടിയിടിച്ച് നിർത്താതെ പോയ കേസിലെ പ്രതി പൊലീസ് പിടിയിൽ

ഗ്രൂപ്പ് സിയിലെ മറ്റൊരു പോരാട്ടത്തില്‍ സ്ലോവേനിയയും ഡെന്മാര്‍ക്കും തമ്മില്‍ ഏറ്റുമുട്ടും. ഞായാറാഴ്ച്ച രാത്രി 9: 30 നാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News