യൂറോ 2024: ‘അടി തിരിച്ചടി’, ഇറ്റലിയെ ഞെട്ടിച്ച് അൽബേനിയ, തുണച്ചത് പരിചയ സമ്പത്ത്; ഒടുവിൽ പൊരുതി നേടി

യൂറോ കപ്പിൽ വിജയത്തോടെ തുടക്കം കുറിച്ച് ഇറ്റലി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽബേനിയയെ പരാജയപ്പെടുത്തിയാണ് ഇറ്റാലിയൻ ടീം തങ്ങളുടെ പോരാട്ട വീര്യം പുറത്തെടുത്തത്. കളിയുടെ ആദ്യ മിനുട്ടിൽ തന്നെ ഇറ്റലിയെ ഞെട്ടിച്ചുകൊണ്ട് അൽബേനിയയുടെ നദീം ബജ്‌റാമി വല കുലുക്കിയപ്പോൾ പിറന്നത് യൂറോ കപ്പിലെ ഏറ്റവും വേഗതയേറിയ ഗോൾ എന്ന നേട്ടം കൂടിയാണ്. ആ ഗോളിൽ വിറച്ചു നിന്നെങ്കിലും പിന്നീട ഇറ്റലി മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

ALSO READ: യൂറോ 2024: ‘സ്പെയിൻ എന്ന സുമ്മാവാ’, ക്രൊയേഷ്യയെ കിടുകിടാ വിറപ്പിച്ച് സ്‌പാനിഷ്‌ പട; ജയത്തോടെ തുടക്കം

ആദ്യ മിനുട്ടിൽ ഡിഫെൻഡിൽ വന്ന പിഴവ് പിന്നീട് സംഭവിക്കാൻ ഇറ്റലി സമ്മതിച്ചില്ല. 11 ആം ,മിനുട്ടിൽ ആരാധകർക്ക് ആശ്വാസം പകർന്നുകൊണ്ട് അലസാൻഡ്രോ ബസ്റ്റോണി ഇറ്റലിയുടെ ആശ്വാസ ഗോൾ നേടി. തുടർന്ന് നിക്കോളോ ബാരല്ലയിലൂടെ 16 ആം മിനുട്ടിൽ ഇറ്റലി തങ്ങളുടെ രണ്ടാം ഗോളും സ്വന്തമാക്കി. ഫുട്ബാൾ ലോകത്ത് ദുർബലരായ അൽബേനിയ ആദ്യ മിനുട്ടിൽ തന്നെ തങ്ങൾക്ക് എതിരെ ഗോൾ അടിച്ചതിന്റെ നാണക്കേടിലാണ് ഇറ്റലി കളം വിട്ടത്.

ALSO READ: ‘ഒടുവിൽ ആ സന്തോഷം അവർ പങ്കുവെച്ചു’, ലണ്ടനിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

അതേസമയം, ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യയെഎതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സ്പെയിൻ പരാജയപ്പെടുത്തി. വൈകീട്ട് നടന്ന മത്സരത്തിൽ യൂറോ കപ്പിൽ ഹംഗറിക്കെതിരെ വിജയത്തോടെയാണ് സ്വിറ്റ്സർലൻഡും മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News