യൂറോ കപ്പ്: ചരിത്രം സൃഷ്ടിച്ച് ഓസ്ട്രിയ, പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സും ഇംഗ്ലണ്ടും

യൂറോ കപ്പില്‍ പ്രീക്വാര്‍ട്ടറില്‍ കടന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഓസ്ട്രിയ. ഗ്രൂപ്പ് ഡി ചാമ്പ്യന്‍മാരായ ഓസ്ട്രിയ നെതര്‍ലന്‍ഡ്സിനെ 3-2 എന്ന സ്‌കോറിലാണ് തകര്‍ത്തത്. അതേസമയം ഡിയിലെ അവസാനത്തെ മത്സരത്തില്‍ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് പോളണ്ട് മടങ്ങി. ഇതോടെ ഓസ്ട്രിയയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഫ്രാന്‍സും പ്രീക്വാര്‍ട്ടറിലെത്തി. സ്ലൊവേനിയയ്ക്ക് എതിരെ ഗോളരഹിത സമനിലയില്‍ കുരുങ്ങിയ ഇംഗ്ലണ്ട് ഗ്രൂപ്പ് സിയില്‍നിന്ന് അഞ്ച് പോയിന്റോടെ ആദ്യ സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.

സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും പെനാല്‍റ്റിയിലുടെ ഗോള്‍ നേടിയത് കാണികളെ വന്‍ ആവേശത്തിലാക്കി. പെനാല്‍റ്റികള്‍ വിധിനിര്‍ണയിച്ച മത്സരത്തില്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ 56ാം മിനിറ്റില്‍ ഗോള്‍ നേടിയപ്പോള്‍ 79ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലെവന്‍ഡോവ്‌സ്‌കിയിലൂടെ പോളണ്ട് മറുപടി നല്‍കി. സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റുമായാണ് ഫ്രാന്‍സിന്റെ നോക്കൗട്ട് പ്രവേശനം.

ALSO READ:  കളിയിക്കാവിള കൊലപാതകം; നേമം സ്വദേശി പിടിയിൽ

മത്സരത്തിലുടനീളം ഫ്രഞ്ച് മുന്നേറ്റങ്ങളെ പിടിച്ചുനിര്‍ത്തി പോളണ്ട് നിര. പ്രതിരോധത്തിന്റെ മികവും ഗോള്‍കീപ്പര്‍ ലൂക്കാസ് സ്‌കോറപ്‌സ്‌കിയുടെ പ്രകടനവും കളിയുടെ ആവേശം ഉയര്‍ത്തുന്നതായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ നിരവധി അവസരങ്ങള്‍ കൈവിട്ടുകളഞ്ഞ
അന്റോയ്ന്‍ ഗ്രീസ്മാനെയും മാര്‍ക്കസ് തുറാമിനെയും പുറത്തിരുത്തിയാണ് ഫ്രാന്‍സ് ഇറങ്ങിയത്. പരിക്കേറ്റ് പുറത്തിരുന്ന ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയും ബാര്‍ക്കോളയും ടീമിലെത്തി.

ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ങാം, ഫില്‍ ഫോഡന്‍, ബുക്കയോ സാക്ക പോലുള്ള വന്‍ താരനിരയുണ്ടായിട്ടും ഇംഗ്ലണ്ടിന് സ്ലൊവാക്കിയന്‍ ഗോള്‍വല കുലുക്കാന്‍ സാധിക്കാതെ പോയത് ടീമിനെയും ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തി. ആദ്യപകുതി ഇംഗ്ലണ്ടിന് എടുത്തപറയത്തക്ക മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല. 21ാം മിനിറ്റില്‍ ഫോഡന്റെ അസിസ്റ്റില്‍ ബുകായോ സാക പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡ് വിധി വന്നു. രണ്ടാം പാതിയില്‍ യുവതാരങ്ങളായ കോള്‍ പാമര്‍, ടെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ്, കോബി മെയ്നൂ എന്നിവരെ ഇറക്കിയെങ്കിലും ആ പരീക്ഷണം വിജയിച്ചില്ല. മറുവശത്ത് ഇംഗ്ലണ്ടിന്റെ മുന്നേറ്റ ശ്രമങ്ങളെല്ലാം സ്ലൊവേനിയന്‍ പ്രതിരോധനിരയ്‌ക്കൊപ്പം ഗോളി ഒബ്ലാക്കും തടഞ്ഞു.

ALSO READ:  മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വിഷ്ണുവിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

ആവേശകരമായ മത്സരമാണ് ഗ്രൂപ്പ് ഡിയിലെ നെതര്‍ലാന്‍ഡ്സ്-ഓസ്ട്രിയ പോര്. ഗോളുകള്‍.. പിറകേ മറുപടി ഗോളുകള്‍ അങ്ങനെ ആദ്യാവസാനം ആവേശകരമായ മത്സരമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. നെതര്‍ലാന്‍ഡ്സിന്റെ ഡോണിയല്‍ മലന്‍ വഴി ആറാം മിനിറ്റില്‍ ലഭിച്ച സെല്‍ഫ് ഗോള്‍ ഓസ്ട്രിയക്ക് ആദ്യ ഗോള്‍ സമ്മാനിച്ചു. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ പിറന്ന ഈ ഗോളിന് പിറകേ 59-ാം മിനിറ്റിലും 80-ാം മിനിറ്റിലും ഓസ്ട്രിയ എതിരാളികളുടെ വല കുലുക്കി. മറുവശത്ത് 47, 75 മിനുറ്റുകളിലായിരുന്നു നെതര്‍ലാന്‍ഡ്സ് ഗോളുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News