യൂറോ കപ്പിൽ തിരിച്ചുവരവിന്റെ ചരിത്രം എഴുതി ബെൽജിയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റൊമാനിയയെ തോൽപ്പിച്ച് ബെൽജിയം യൂറോ കപ്പിന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി. ഏറെ പ്രതീക്ഷകളോടെ എത്തിയ ടീം ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത് ആരാധകരെ നിരാശരാക്കിയിരുന്നു. സ്ലൊവാക്യയോടാണ് തങ്ങളുടെ ആദ്യ മത്സരത്തിൽ ബെൽജിയം പരാജയപ്പെട്ടത്.
യോരി ടിയെല്‍മാന്‍സിലൂടെയാണ് മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ബെൽജിയം ഗോൾ നേടിയത്. റൊമേലു ലുക്കാക്കു നല്‍കിയ പന്ത് കിടിലന്‍ ഷോട്ടിലൂടെ ടിയെല്‍മാന്‍സ് വലയിലെത്തിച്ചു. എന്നാൽ ഇതിന് പിന്നാലെ ഉണർന്നു കളിച്ച റൊമാനിയൻ താരങ്ങൾ മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്ചവെച്ചത്. 79-ാം മിനിറ്റില്‍ ഡിബ്രുയിന്‍ നേടിയ ഗോളാണ് ബെൽജിയത്തെ വിജയത്തിലേക്ക് നയിച്ചത്.
ALSO READ: ഒ ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
അതേസമയം, മറ്റൊരു മത്സരത്തിൽ തുർക്കിയെ പരാജയപ്പെടുത്തി പറങ്കിപ്പടയുടെ വലിയ മുന്നേറ്റം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റൊണാൾഡോയുടെയും സംഘത്തിന്റെയും വിജയം. ഇതോടെ ആറ് പോയിന്റോടെ പോർച്ചുഗൽ പ്രീ ക്വാർട്ടർ പ്രവേശം ഉറപ്പിച്ചു. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ എന്നിവരാണ് പോർച്ചുഗൽ നിരയിൽ നിന്ന് ഗോൾ നേടിയത്. തുർക്കി പ്രതിരോധ താരം സാമെത് അകയ്ദീന്‍റെ സെൽഫ് ഗോളായിരുന്നു മറ്റൊന്ന്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here